മഴയത്ത് വീടിന്റെ വരാന്തയിൽ കയറിനിന്ന തൊഴിലുറപ്പ് തൊഴിലാളികൾക്ക് ഇടിമിന്നലേറ്റു; ഏഴ് പേർക്ക് പരിക്ക്

Published : Apr 05, 2025, 06:00 PM IST
മഴയത്ത് വീടിന്റെ വരാന്തയിൽ കയറിനിന്ന തൊഴിലുറപ്പ് തൊഴിലാളികൾക്ക് ഇടിമിന്നലേറ്റു; ഏഴ് പേർക്ക് പരിക്ക്

Synopsis

38 തൊഴിലാളികളാണ് സംഘത്തിലുണ്ടായിരുന്നത്. ഇവരിൽ ഏഴ് പേർക്ക് പരിക്കേറ്റു.

കോട്ടയം: കോട്ടയത്ത് തൊഴിലുറപ്പ് തൊഴിലാളികൾക്ക് ഇടിമിന്നലേറ്റു. മുണ്ടക്കയത്ത് ഏഴ് തൊഴിലുറപ്പ് തൊഴിലാളികൾക്കാണ് ശനിയാഴ്ച വൈകുന്നേരം ഇടിമിന്നലേറ്റത്. ആരുടെയും പരിക്കുകൾ ഗുരുതരമല്ല. വൈകുന്നേരം മൂന്ന് മണിയോടെ കോട്ടയത്തെ മലയോര മേഖലയിൽ ഉൾപ്പെടെ ശക്തമായ മഴ ആരംഭിച്ചിരുന്നു. 

മുണ്ടക്കയം കീചംപാറ ഭാഗത്ത് ജോലി ചെയ്തിരുന്നവർക്കാണ് മിന്നലേറ്റത്. 38തൊഴിലാളികൾ ഇവിടെ ജോലി ചെയ്തിരുന്നു. വൈകുന്നേരം മുന്ന് മണിയോടെ മഴ പെയ്തപ്പോൾ ഇവർ പരിസരത്തെ ഒരു വീടിന്റെ വരാന്തയിൽ കയറിനിന്നു. ഈ സമയത്താണ് ശക്തമായ മിന്നലുണ്ടായത്. വീടിന്റെ വരാന്തയിൽ നിന്നവരിൽ ഏഴ് പേർക്ക് മിന്നലേറ്റു. പരിക്കേറ്റവരെ മുണ്ടക്കയം ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സാരമായ പരിക്കുള്ള കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. ആരുടെയും നില ഗുരുതരമല്ല.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

PREV
Read more Articles on
click me!

Recommended Stories

സ്ഥാനാർത്ഥിയുടെ വിരൽ മുറിഞ്ഞു, വയോധികന്റെ 2 പല്ലും പോയി, തെരുവിലേറ്റ് മുട്ടിയത് എൽഡിഎഫ് സ്ഥാനാർത്ഥിയും യുഡിഎഫ് സ്ഥാനാർത്ഥിയുടെ ബന്ധുവും
കഴി‌ഞ്ഞ വർഷം 365, ഇത്തവണ 22 ദിവസത്തിനിടെ മാത്രം 95! ശബരിമലയിൽ പിടികൂടിയതിൽ 15 എണ്ണം വിഷമുള്ള പാമ്പുകൾ, ശ്രദ്ധിക്കണമെന്ന് മുന്നറിയിപ്പ്