രണ്ടര സെന്റീമീറ്റർ ചതുരങ്ങൾക്കുള്ളിൽ ഏഴ് അത്ഭുതങ്ങൾ വരച്ചു; റെക്കോർഡുകൾ സ്വന്തമാക്കി സുഖിൽ

By Web TeamFirst Published Aug 2, 2021, 9:54 PM IST
Highlights

ലോകത്തിലെ ഏഴ് അത്ഭുതങ്ങൾ രണ്ടര സെന്റീമീറ്റർ വലിപ്പമുള്ള ചതുരങ്ങൾക്കുള്ളിൽ  വരച്ച്  റെക്കോർഡുകൾ കുറിച്ച്  ആറാട്ടുപുഴ കള്ളിക്കാട് കുന്നുംപുറത്ത് സുഖിൽ (23).  സുജനൻ-ബിന്ദു ദമ്പതികളുടെ മകനാണ് സുഖിൽ

ഹരിപ്പാട്: ലോകത്തിലെ ഏഴ് അത്ഭുതങ്ങൾ രണ്ടര സെന്റീമീറ്റർ വലിപ്പമുള്ള ചതുരങ്ങൾക്കുള്ളിൽ  വരച്ച്  റെക്കോർഡുകൾ കുറിച്ച്  ആറാട്ടുപുഴ കള്ളിക്കാട് കുന്നുംപുറത്ത് സുഖിൽ (23).  സുജനൻ-ബിന്ദു ദമ്പതികളുടെ മകനാണ് സുഖിൽ. ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡും -ഏഷ്യാ ബുക്ക്‌ ഓഫ് റെക്കോർഡും  ആണ് സുഖിൽ കരസ്ഥമാക്കിയിരിക്കുന്നത്.

താജ് മഹൽ, ചൈനയിലെ വൻ മതിൽ, ചിച്ചൻ ഇറ്റ്സ, പെട്രാ ജോർദാൻ, റോമിലെ കൊളോസിയം, മാച്ചു പിച്ചു, ക്രൈസ്റ്റ് റെഡീമർ എന്നീ ലോകാത്ഭുതങ്ങളാണ് വരച്ചത്. ഒരു ഷീറ്റ് പേപ്പറിൽ  രണ്ടര സെൻറീമീറ്റർ നീളവും രണ്ടര സെന്റീമീറ്റർ വീതിയുമുള്ള ചതുരത്തിലാണ് ഒരോന്നും  പെൻസിൽ ഉപയോഗിച്ച് വരച്ച മികവിനാണ് അംഗീകാരം. 

40 മിനിറ്റ് കൊണ്ടാണ് ചിത്രങ്ങൾ പൂർത്തീകരിച്ചത്. മൂന്ന് ദിവസത്തെ പരിശീലനമാണ് ഇതിനായി നടത്തിയതെന്ന് സുഖിൽ പറഞ്ഞു. ചിത്രത്തിന്റെ വിശദാംശങ്ങളെല്ലാ ചെറിയ ചതുരത്തിനുള്ളിൽ വരയ്ക്കുന്നത് കണ്ണിന് കടുത്ത ആയാസം ആണെന്ന് സുഖിൽ പറയുന്നു. ഇതിനു മുൻപ് ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സിൽ മലയാളിയായ ഒരു വ്യക്തി 3.5 സെന്റീമീറ്ററിൽ ഈ ചിത്രങ്ങൾ വരച്ചിരുന്നു. ഈ റെക്കോർഡാണ് സുഖിൽ ഇപ്പോൾ ഭേദിച്ചിരിക്കുന്നത്. 

ഒന്നരയോ രണ്ടോ സെന്റീമീറ്റർ വലിപ്പമുള്ള ചതുരങ്ങളിൽ വരച്ച തന്റെ പേരുള്ള റെക്കോർഡ് പുതുക്കണം എന്നുള്ളതാണ് സുഖിലിന്റെ ആഗ്രഹം. ആർക്കിടെക്ചറർ ആയ  സുഹൃത്തിൽ നിന്നും ലഭിച്ച പ്രചോദനത്തിലാണ് പരിശ്രമം നടത്തിയത്. റെക്കോർഡ് ലഭിച്ചതിന്  അംഗീകാരപത്രവും മെഡലും വെള്ളിയാഴ്ച്ച ആണ് സുഖി ലിന്റെ കൈകളിൽ എത്തിയത്. 

ബാംഗ്ലൂർ ആദിത്യ അക്കാദമി ഓഫ് ആർക്കിറ്റക്ചറർ കോളേജിൽനിന്ന് ആർക്കിടെക്ചർ ഡിഗ്രി വിജയിച്ച ശേഷം കീസ്റ്റോൺ ആർക്കിടെക്റ്റ്സ് എന്ന പേരിൽ സഹോദരൻ അഖിലുമായി ചേർന്ന് സ്ഥാപനം നടത്തുകയാണ് സുഖിൽ.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 

click me!