സ്ലാബില്‍ നെഞ്ചിടിച്ച് വീണ് ഏഴ് വയസുകാരന് ദാരുണാന്ത്യം

Published : Apr 16, 2021, 06:14 PM IST
സ്ലാബില്‍ നെഞ്ചിടിച്ച് വീണ് ഏഴ് വയസുകാരന് ദാരുണാന്ത്യം

Synopsis

ഓട്ടത്തിനിടയില്‍ കാല്‍ തെന്നി സ്ലാബില്‍ ഇടിച്ചു വീഴുകയായിരുന്നു. ആദ്യം തുറവൂര്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പിന്നീട് എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയിലേക്കു കൊണ്ട് പോയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

അരൂര്‍: ആലപ്പുഴയില്‍ കോഴികളെ കൂട്ടിലേക്ക് കയറ്റാൻ ഓടിയ കുട്ടി സമീപത്തുകിടന്ന കോൺക്രീറ്റ് സ്ലാബിൽ നെഞ്ചടിച്ച് വീണു മരിച്ചു. അരൂർ എഴുപുന്ന തെക്ക് ബഥനിയ സമൂഹം ചെരുവില്‍ സന്തോഷ്, ധന്യ ദമ്പതികളുടെ മകന്‍ സച്ചിന്‍ കുര്യനാണ് മരണപ്പെട്ടത്. എഴുപുന്ന തെക്ക് സെന്‍റ് ആന്‍റണീസ് ഗവ എല്‍പി സ്കൂള്‍ രണ്ടാം ക്ലാസ് വിദ്യാര്‍ഥിയാണ്.

ഓട്ടത്തിനിടയില്‍ കാല്‍ തെന്നി സ്ലാബില്‍ ഇടിച്ചു വീഴുകയായിരുന്നു. ആദ്യം തുറവൂര്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പിന്നീട് എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയിലേക്കു കൊണ്ട് പോയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. 
 
PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

14കാരിയെ 2022 മുതൽ ലൈംഗിക ചൂഷണത്തിന് ഇരയാക്കി, അഞ്ചലിൽ 52കാരൻ പൊലീസ് വലയിൽ
ഉച്ചസമയം, വീട്ടിൽ കത്തിച്ചുവച്ച വിളക്കിൽ നിന്ന് തീ പടര്‍ന്നു; തിരുവനന്തപുരത്ത് വീട് പൂർണമായി കത്തിനശിച്ചു