ആരതി രാജിനെ വിവേകിന്‍റെ വീട്ടിലെത്തിച്ചു, യുവതികൾ രാത്രി തങ്ങിയ സ്ഥലത്തും തെളിവെടുപ്പ്; പൊലീസുകാരന്‍റെ ബുള്ളറ്റ് ബൈക്ക് കത്തിച്ച കേസിൽ അന്വേഷണം

Published : Jun 04, 2026, 02:22 PM IST
Arathi Raj

Synopsis

ബൈക്ക് കത്തിച്ച വിവേകിന്റെ വീട്ടിലും രാത്രിയിൽ യുവതികൾ തങ്ങിയെന്നു പറയപ്പെടുന്ന ലൈബ്രറിയുടെ ഭാഗത്തും സമീപത്തെ കടയിലും എത്തിച്ചായിരുന്നു തെളിവെടുപ്പ്. രണ്ടുദിവസത്തേക്കാണ് ആരതിയെ അഞ്ചൽ പൊലീസ് കസ്റ്റഡിയിൽ വാങ്ങിയിട്ടുള്ളത്.

കൊല്ലം : സിവിൽ പൊലീസ് ഓഫീസറുടെ വാഹനം കത്തിച്ച കേസിൽ പ്രതിയായ യുവതിയുമായി പോലീസ് സ്ഥലത്തെത്തി തെളിവെടുത്തു. ആറന്മുള പൊലീസ് സ്റ്റേഷനിലെ പോലീസ് ഓഫീസർ ആർച്ചൽ പാലവിള വീട്ടിൽ വിവേകിന്റെ ബൈക്ക് കത്തിച്ച കേസിലാണ് ഒന്നാംപ്രതി ശൂരനാട് ഇടപ്പന പാറക്കടവ് നെരിയാംപള്ളിൽ ആരതി രാജിനെ (26) സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തിയത്. ബൈക്ക് കത്തിച്ച വിവേകിന്റെ വീട്ടിലും രാത്രിയിൽ യുവതികൾ തങ്ങിയെന്നു പറയപ്പെടുന്ന ലൈബ്രറിയുടെ ഭാഗത്തും സമീപത്തെ കടയിലും എത്തിച്ചായിരുന്നു തെളിവെടുപ്പ്.

രണ്ടുദിവസത്തേക്കാണ് ആരതിയെ അഞ്ചൽ പൊലീസ് കസ്റ്റഡിയിൽ വാങ്ങിയിട്ടുള്ളത്. തെളിവെടുപ്പ് ഇന്നും തുടരും. തെളിവെടുപ്പ് പൂർത്തിയാക്കി വിശദമായ ചോദ്യം ചെയ്യലിനും ശേഷമാകും തിരികെ ഇന്ന് കോടതിയിൽ ഹാജരാക്കുക. അതേസമയം, സംഭവത്തിലെ രണ്ടാംപ്രതി ഇടുക്കി കൽത്തൊട്ടി വെളിനാങ്കട്ടം നെല്ലിമൂട്ടിൽ വീട്ടിൽ ഗായത്രി മോഹനന് (26) ജാമ്യം കിട്ടിയത് എങ്ങനെയെന്നും ഇതിൽ മറ്റ് ഇടപെടലുകൾ ഉണ്ടായിട്ടുണ്ടോ എന്ന് അന്വേഷിക്കണമെന്നും വിവേകിന്റെ അച്ഛൻ വേണു ആവശ്യപ്പെട്ടു. വിവാഹ നിശ്ചയം കഴിഞ്ഞശേഷം വിവേക് പിന്മാറിയതിലെ പ്രതികാരമായിരുന്നു വാഹനം കത്തിച്ചതിന് പിന്നിൽ. അന്വേഷണം വഴിതിരിച്ച് വീടാൻ വീട്ടിൽ ഊമക്കത്തും യുവതികൾ എഴുതി വെച്ചിരുന്നു.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ശ്വാസം കിട്ടാതെ ജീവനുമായി മല്ലിട്ട് രോഗി, ആംബുലൻസിന് വരാൻ വഴിയില്ല; ഹരിപ്പാട് രോഗിയെ അരക്കിലോമീറ്റർ ദുർഘടപാതയിലൂടെ ചുമന്നു, രക്ഷരായി യുവാക്കൾ
മാസങ്ങളുടെ അന്വേഷണം, നിർണായക വഴിത്തിരിവ്; കഞ്ചിക്കോട് ഐഐടി വിദ്യാർത്ഥിനിയെ ആക്രമിച്ചയാളെ പൊക്കി, പാലക്കാട് തിരിച്ചറിയൽ പരേഡ്