തൂഫാനിൽ കുടുങ്ങി ജ്യോത്സ്യനും; ജ്യോതിഷാലയത്തിൽനിന്ന് പിടിച്ചെടുത്തത് കഞ്ചാവ്!

Published : Jun 04, 2026, 02:31 PM IST
Astrologer Caught With Ganja

Synopsis

കണ്ണൂരിൽ കഞ്ചാവുമായി ജ്യോത്സ്യൻ പിടിയിൽ. പയ്യന്നൂരിലാണ് സംഭവം. ഓപ്പറേഷൻ തൂഫാൻ ദി നാർകോ ഹണ്ടിന്റെ ഭാഗമായി നടന്ന പരിശോധനയിലാണ് പയ്യന്നൂർ പഴയ ബസ് സ്റ്റാൻഡിന് സമീപമുള്ള ജ്യോതിഷാലയത്തിൽനിന്ന് കഞ്ചാവ് പിടിച്ചെടുത്തത്. 

കണ്ണൂർ: ലഹരിക്കെതിരെയുള്ള കേരള പോലീസിന്റെ പദ്ധതിയായ ഓപ്പറേഷൻ തൂഫാൻ ദി നാർകോ ഹണ്ടിന്റെ ഭാഗമായി നടത്തിയ പരിശോധനയിൽ കുടുങ്ങി ജ്യോത്സ്യൻ. കണ്ണൂർ പയ്യന്നൂരിൽ ജ്യോതിഷാലയത്തിൽനിന്ന് കഞ്ചാവുമായി ജ്യോത്സ്യനെ പിടികൂടി. പയ്യന്നൂരിലെ പെരിയമന ജ്യോതിഷാലയത്തിലെ പി ശ്രീനാഥ് ആണ് പയ്യന്നൂർ പൊലീസിൻ്റെ പിടിയിലായത്. ജ്യോതിഷാലയം കേന്ദ്രീകരിച്ചു കഞ്ചാവടക്കം ലഹരി കൈമാറ്റം, വിൽപന നടക്കുന്നുണ്ടെന്ന രഹസ്യവിവരത്തെ തുടർന്നാണ് പൊലീസ് പരിശോധന നടത്തിയതും കഞ്ചാവ് പിടിച്ചെടുത്തതും.

ബുധനാഴ്ച വൈകിട്ടാണ് പയ്യന്നൂർ പഴയ ബസ് സ്റ്റാൻഡിന് സമീപമുള്ള ജ്യോതിഷാലയത്തിൽ പൊലീസ് എത്തിയത്. പരിശോധനയ്ക്കിടെ, ജ്യോതിഷാലയത്തിലെ അലമാരയ്ക്ക് ഉള്ളിൽ താഴേത്തട്ടിൽ സൂക്ഷിച്ച നിലയിൽ കഞ്ചാവ് കണ്ടെടുക്കുകയായിരുന്നു. 5.77 ഗ്രാം കഞ്ചാവാണ് പിടിച്ചെടുത്തത്. ജ്യോത്സ്യൻ ശ്രീനാഥിൻ്റെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി. ഇയാളെ പിന്നീട് ജാമ്യത്തിൽ വിട്ടയച്ചു.

ഇക്കഴിഞ്ഞ ദിവസമാണ് ലഹരിക്കെതിരായി 'ഓപ്പറേഷൻ തൂഫാൻ ദി നാർകോ ഹണ്ട്' എന്ന പേരിൽ കേരള പൊലീസ് പുതിയ പദ്ധതി പ്രഖ്യാപിച്ചത്. മുഖ്യമന്ത്രി വി ഡി സതീശൻ ആണ് പദ്ധതിയുടെ ഔദ്യോഗിക ഉദ്‌ഘാടനം നിർവഹിച്ചത്. കുടുംബ ബന്ധങ്ങളെ പോലും തകര്‍ക്കുന്ന ലഹരിമരുന്നുകളുടെ പിടിയില്‍നിന്ന് യുവാക്കളെയും വിദ്യാര്‍ത്ഥികളെയും രക്ഷിക്കാനും സംസ്ഥാനത്തെ ലഹരി മയക്കുമരുന്ന് സംഘങ്ങളുടെ ഉറവിടം കണ്ടെത്തി നശിപ്പിക്കാനുമാണ് പുതിയ പദ്ധതി ആവിഷ്കരിച്ചത്.

ഓപ്പറേഷൻ തൂഫാൻ ദി നാർകോ ഹണ്ടിൻ്റെ ഭാഗമായി ലഹരിമരുന്ന് വില്‍ക്കുന്നവരെയും ഉപയോഗിക്കുന്നവരെയും നിരീക്ഷിക്കാന്‍ പ്രത്യേക സംവിധാനം ഉണ്ടാകും. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പരിസരങ്ങള്‍, ആഡംബര ഹോട്ടലുകള്‍, ഡിജെ പാര്‍ട്ടികള്‍ എന്നിവടങ്ങള്‍ കര്‍ശന നിരീക്ഷണത്തിലാക്കുകയും ലഭ്യമാകുന്ന സൂചനകളില്‍ ഉടനടി നടപടി സ്വീകരിക്കുകയും ചെയ്യും.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ആരതി രാജിനെ വിവേകിന്‍റെ വീട്ടിലെത്തിച്ചു, യുവതികൾ രാത്രി തങ്ങിയ സ്ഥലത്തും തെളിവെടുപ്പ്; പൊലീസുകാരന്‍റെ ബുള്ളറ്റ് ബൈക്ക് കത്തിച്ച കേസിൽ അന്വേഷണം
ശ്വാസം കിട്ടാതെ ജീവനുമായി മല്ലിട്ട് രോഗി, ആംബുലൻസിന് വരാൻ വഴിയില്ല; ഹരിപ്പാട് രോഗിയെ അരക്കിലോമീറ്റർ ദുർഘടപാതയിലൂടെ ചുമന്നു, രക്ഷരായി യുവാക്കൾ