
കണ്ണൂര്‍:കണ്ണൂർ മട്ടന്നൂരിൽ കഞ്ചാവ് കേസുകളിൽ പ്രതിയായ സീത എന്നറിയപ്പെടുന്ന എം.എസ്. ടൈറ്റസ് (42) പിടിയിലായി. ഓണം സ്പെഷ്യൽ ഡ്രൈവിനോട് അനുബന്ധിച്ച് ബസ്റ്റാൻ്റ് പരിസരങ്ങളിൽ എക്സൈസ് സംഘം നടത്തിയ പരിശോധനയ്ക്കിടെയാണ് ഇയാളെ പിടികൂടിയത്. മട്ടന്നൂർ മേഖലയിൽ വില്പനക്കായി കൊണ്ടുവന്ന 200 ഗ്രാമോളം കഞ്ചാവ് ഇയാളിൽ നിന്നും പിടിച്ചെടുത്തു.
ടൈറ്റസിനെതിരെ ഇരിട്ടി, പേരാവൂർ എക്സൈസ് റേഞ്ച് ഓഫീസുകളിൽ എൻഡിപിഎസ് നിയമപ്രകാരം കേസുകൾ നിലവിലുണ്ട്. മട്ടന്നൂർ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. ഇന്നലെ പുലര്‍ച്ചെ നടത്തിയ പരിശോധനയിലാണ് ഇയാളെ പിടികൂടിയത്. എക്സൈസ് സംഘത്തിൽ എക്സൈസ് ഇൻസ്പെക്ടർ ലോതർ എൽ പെരേര , അസിസ്റ്റൻറ് എക്സൈസ് ഇൻസ്പെക്ടർമാരായ കെ. ഉത്തമൻ, കെ. ആനന്ദകൃഷ്ണൻ, പ്രിവന്‍റീവ് ഓഫീസർ കെ. കെ. സാജൻ, സിവിൽ എക്സൈസ് ഓഫീസർമാരായ കെ.കെ. രാഗിൽ , വി.എസ് . അജേഷ് എന്നിവരും ഉണ്ടായിരുന്നു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam