ഓട്ടം വിളിച്ചതിനെ തുടർന്നുള്ള തർക്കമാണ് മർദനത്തിന് കാരണമെന്നാണ് പരാതി.

തൃശ്ശൂർ: തൃശൂര്‍ ചേലക്കരയിൽ ഓട്ടോ ഡ്രൈവറെ സംഘം ചേർന്ന് മർദ്ദിച്ചതായി പരാതി. വെങ്ങാനല്ലൂർ സ്വദേശി നെല്ലിപ്പറമ്പിൽ അനീഷാണ് ആക്രമണത്തിനിരയായത്. അനീഷിന്‍റെ ഓട്ടോയും തല്ലി തകർത്തു. ഓട്ടം വിളിച്ചതിനെ തുടർന്നുള്ള തർക്കമാണ് മർദനത്തിന് കാരണമെന്നാണ് പരാതി.

ഓട്ടം വിളിച്ച യാത്രക്കാരന്‍റെ നേതൃത്വത്തില്‍ 15ലധികം പേര്‍ ചേര്‍ന്ന് ക്രൂരമായി മര്‍ദിക്കുകയായിരുന്നുവെന്ന് അനീഷ് പറഞ്ഞു. ഇന്നലെ രാത്രി 9.30ഓടെയാണ് സംഭവം. ആക്രമണത്തില്‍ പരിക്കേറ്റ അനീഷ് ചേലക്കരയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. സംഭവത്തില്‍ ചേലക്കര പൊലീസ് അന്വേഷണം ആരംഭിച്ചു. 

യാത്രക്കിടെയുണ്ടായ തര്‍ക്കത്തിനിടെ ആദ്യം കഴുത്തിന് പിടിക്കുകയായിരുന്നുവന്ന് ഓട്ടോ ഡ്രൈവര്‍ അനീഷ് പറഞ്ഞു. കഴുത്തിന് പിടിച്ചപ്പോള്‍ കൈ പിടിച്ചു മാറ്റി. എന്നാൽ കൈ തട്ടിമാറ്റിപ്പോള്‍ മുഖത്ത് അടിച്ചുവെന്ന് പറഞ്ഞ് പിന്നീട് കുറെ ആളുകളുമായി എത്തുകയായിരുന്നു. ഇതിനുശേഷമാണ് മര്‍ദനമുണ്ടായതെന്നും ഓട്ടോ ഡ്രൈവര്‍ അനീഷ് പറഞ്ഞു.

ഹോക്കിക്ക് വേണ്ടി എന്തും ചെയ്യാന്‍ തയ്യാറെന്ന് ശ്രീജേഷ്! അഭിമാന താരത്തിന് അസാധാരണ യാത്രയയപ്പ്

കോട്ടയം നഗരസഭ ഭരണം യുഡിഎഫിന് നഷ്ടമാകുമോ? അവിശ്വാസ പ്രമേയം കൊണ്ടുവരാൻ എൽഡിഎഫ്, ബിജെപിയുടെ പിന്തുണ തേടി

Asianet News LIVE | Arjun Mission | Malayalam News LIVE | Wayanad Landslide | ഏഷ്യാനെറ്റ് ന്യൂസ്