ആശുപത്രി മാലിന്യമടക്കം കലര്‍ന്ന വെള്ളം തെളിനീരാക്കാന്‍ പാറശാല സര്‍ക്കാര്‍ ആശുപത്രി

Published : Nov 14, 2020, 12:27 PM IST
ആശുപത്രി മാലിന്യമടക്കം കലര്‍ന്ന വെള്ളം തെളിനീരാക്കാന്‍ പാറശാല സര്‍ക്കാര്‍ ആശുപത്രി

Synopsis

ആശുപത്രിയിലെ മലിനജലം നിര്‍മാര്‍ജനം ചെയ്യുന്നത് വലിയ വെല്ലുവിളിയായതോടെയാണ് സ്വീവേജ് ട്രീറ്റ്മെന്‍റ് പ്ലാന്‍റ് സ്ഥാപിച്ചത്. ദിവസേന 250 കിലോ ലീറ്റര്‍ മലിന ജലം ഈ പ്ലാന്‍റ് വഴി ശുദ്ധീകരിക്കാം

പാറശാല: ആശുപത്രി മാലിന്യമടക്കം കലര്‍ന്ന വെള്ളം തെളിനീരാക്കി മാറ്റാൻ സ്വീവേജ് ട്രീറ്റ്മെന്‍റ് പ്ലാന്‍റുമായി പാറശാല സര്‍ക്കാര്‍ ആശുപത്രി. ശുചീകരിച്ചെത്തിക്കുന്ന വെള്ളം പൂന്തോട്ടങ്ങളിലേക്കും ശുചിമുറികളിലേക്കുമാണ് ഉപയോഗിക്കുക . 

ആശുപത്രിയിലെ മലിനജലം നിര്‍മാര്‍ജനം ചെയ്യുന്നത് വലിയ വെല്ലുവിളിയായതോടെയാണ് സ്വീവേജ് ട്രീറ്റ്മെന്‍റ് പ്ലാന്‍റ് സ്ഥാപിച്ചത്. ആശുപത്രിയിലെ ബയോ മാലിന്യം കലര്‍ന്ന വെള്ളമടക്കം പ്ലാന്‍റിലെത്തിക്കും . അവിടെ ശുദ്ധീകരിച്ച ശേഷം  വെള്ളം ശുചിമുറികളിലെ ഫ്ലഷുകളിലേക്കും ആശുപത്രിയില്‍ സജ്ജീകരിച്ചിട്ടുള്ള പൂന്തോട്ടത്തിലേക്കുമെത്തിക്കും .  സംസ്ഥാന പ്ലാന്‍ ഫണ്ടിൽ നിന്ന് 2.20 കോടി രൂപ ചെലവഴിച്ചാണ് പ്ലാന്‍റ് നിര്‍മിച്ചത് .

ദിവസേന 250 കിലോ ലീറ്റര്‍ മലിന ജലം ഈ പ്ലാന്‍റ് വഴി ശുദ്ധീകരിക്കാം . സ്വീവേജ് ട്രീറ്റ്മെന്‍റ് പ്ലാന്‍റ് കൂടി വന്നതോടെ പാറശാല താലൂക്ക് ആശുപത്രി മലീനീകരണ നിയന്ത്രണ ബോര്‍ഡിൻറേയും ഹരിത ട്രൈബ്യൂൂണലിന്‍റേയും ചട്ടങ്ങൾ പൂര്‍ണമായും പാലിക്കുന്ന സ്ഥാപനമായി മാറി.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

അമ്പലപ്പുഴയിൽ ഓണാഘോഷ പരിപാടിക്കിടെ ജീവനക്കാരൻ കുഴഞ്ഞ് വീണു മരിച്ചു
പത്തനംതിട്ടയിൽ അഞ്ചാംക്ലാസുകാരിയെ ലൈം​ഗികമായി പീഡിപ്പിച്ചു; പ്രതിക്ക് 29 വർഷം കഠിനതടവും 1.36 ലക്ഷം രൂപ പിഴയും ശിക്ഷ