ചേവായൂരില്‍ പെണ്‍വാണിഭ കേന്ദ്രത്തില്‍ പൊലീസ് റെയിഡ്; അഞ്ചുപേര്‍ അറസ്റ്റില്‍

By Web TeamFirst Published Sep 17, 2021, 9:15 PM IST
Highlights

നാട്ടുകാരുടെ പരാതിയെത്തുടർന്ന് പോലീസ് നിരീക്ഷണത്തിലായിരുന്നു. ഇന്ന് പകൽ വ്യക്തമായ സൂചനകൾ ലഭിച്ചതോടെ പോലീസ് ഈ കേന്ദ്രം റെയ്ഡ് ചെയ്യുകയായിരുന്നു. 

കോഴിക്കോട്: ചേവായൂർ പോലീസ് സ്റ്റേഷൻ പരിധിയിൽപ്പെട്ട പാറോപ്പടി -ചേവരമ്പലം റോഡിൽ വാടക വീട് കേന്ദ്രീകരിച്ച് നടത്തിവരികയായിരുന്ന പെൺവാണിഭ കേന്ദ്രത്തിൽ പോലീസ് നടത്തിയ റെയ്ഡിൽ മൂന്ന് സ്ത്രീകളും രണ്ടു പുരുഷന്മാരും ഉൾപ്പെടെ അഞ്ചുപേര്‍ അറസ്റ്റിലായി. കഴിഞ്ഞ മൂന്ന് മാസക്കാലമായി പാറോപ്പടി ചേവരമ്പലം റോഡിലെ ഒരു വീടിന് മുകളിൽ നരിക്കുനി സ്വദേശി ഷഹീൻ എന്നയാൾ വീട് വാടകക്കെടുത്ത പെൺവാണിഭം നടത്തിവരികയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്.

നാട്ടുകാരുടെ പരാതിയെത്തുടർന്ന് പോലീസ് നിരീക്ഷണത്തിലായിരുന്നു. ഇന്ന് പകൽ വ്യക്തമായ സൂചനകൾ ലഭിച്ചതോടെ പോലീസ് ഈ കേന്ദ്രം റെയ്ഡ് ചെയ്യുകയായിരുന്നു. ബേപ്പൂർ അരക്കിണർ റസ്വ മൻസിലിൽ ഷഫീഖ് (32), ചേവായൂർ തൂവാട്ട് താഴ വയലിൽ ആഷിക് (24)  എന്നിവരും പയ്യോളി, നടുവണ്ണൂർ, അണ്ടിക്കോട് സ്വദേശികളായ മൂന്ന് സ്ത്രീകളുമാണ് അറസ്റ്റിലായത്.

കേസിൽ പെൺവാണിഭ കേന്ദ്രം നടത്തിവന്നിരുന്ന ഷഹീൻ മുൻപും സിറ്റിയിലെ വിവിധ സ്ഥലങ്ങളിൽ ഇത്തരത്തിൽ പെൺവാണിഭ കേന്ദ്ര നടത്തിയിരുന്നതായി പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. പ്രതികളായ സ്ത്രീകളുടെ മൊബൈൽ ഫോൺ രേഖകൾ പരിശോധിച്ചപ്പോൾ നിരവധി ആളുകൾ ഇവരുടെ ഇടപാടുകാരായി ഉണ്ടെന്ന് വ്യക്തമായിട്ടുണ്ട്.

ഇവരെ കൂടാതെ കൂടുതൽ സ്ത്രീകളെ  പെൺവാണിഭ കേന്ദ്രങ്ങളിൽ ഷഹീൻ എത്തിച്ചിരുന്നെന്നും ഇവരുമായി ഇടപാടുകൾ നടത്തിയ കസ്റ്റമർമാരെക്കുറിച്ചുള്ള വിവരങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ടെന്നും ഇവർ പോലീസിന്‍റെ നിരീക്ഷണത്തിലാണെന്നും അന്വേഷണ സംഘം. ഈ കേസിൽ ഇനിയും കുടുതൽ അറസ്റ്റ് ഉണ്ടാകുമെന്ന് ഈ കേസിന് മേൽനോട്ടം വഹിക്കുന്ന മെഡിക്കൽ കോളേജ് പോലീസ് അസി.കമ്മീഷണർ കെ.സുദർശൻ പറഞ്ഞു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!