
കൊച്ചി: എറണാകുളം സൗത്തിലെ അനാശാസ്യ കേന്ദ്രത്തിലെ റെയ്ഡില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. പ്രണയം നടിച്ച് പെൺകുട്ടികളെ വശത്താക്കിയ ശേഷം ലഹരി നൽകിയാണ് അക്ബർ അലി ഇവരെ അനാശാസ്യ കേന്ദ്രത്തിലെത്തിച്ചിരുന്നതെന്ന് പൊലീസ് പറയുന്നു. നഗരത്തിലെ ചില വിദ്യാർഥിനികളും ഐടി പ്രഫഷണലുകളും അടക്കം അക്ബറിന്‍റെ വലയിൽ കുടുങ്ങിയതായാണ് സംശയം. ഇന്നലെ നടന്ന റെയ്ഡില്‍ അനാശാസ്യ കേന്ദ്രത്തിന്‍റെ നടത്തിപ്പുകാരൻ മണ്ണാർക്കാട് സ്വദേശി അക്ബർ അലിയെ പൊലീസ് അറസ്റ്റ് ചെയ്തു.
മണ്ണാർക്കാട് സ്വദേശി അക്ബർ അലിയാണ് കേസിലെ മുഖ്യകണ്ണി. പ്രണയം നടിച്ച് പെൺകുട്ടികളെ വശത്താക്കിയ ശേഷം ഇവർക്ക് അക്ബർ ലഹരി നൽകിയിരുന്നുവെന്ന് പൊലീസ് പൊലീസ് പറയുന്നു. ലഹരിക്ക് അടിമയായ പെൺകുട്ടികളെ അനാശാസ്യത്തിന് ഉപയോഗിച്ച് അക്ബർ സമ്പാദിച്ചത് ലക്ഷങ്ങളാണ്. അക്ബറിന്റെ വലയിൽ നഗരത്തിലെ ചില വിദ്യാർത്ഥിനികളും ഐ ടി പ്രഫഷണലുകളുമടക്കം കുടുങ്ങിയതായി സംശയമുണ്ട്. അനാശാസ്യ കേന്ദ്രത്തിൽ നിന്ന് ഉത്തരേന്ത്യക്കാരായ ആറ് പെൺകുട്ടികളാണ് ഇന്നലെ പിടിയിലായത്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam