
കാസര്‍കോട്:ലൈംഗിക പീഡന പരാതിയിൽ കാസർകോട്ടെ സിപിഎം നേതാവിനെതിരെ അച്ചടക്ക നടപടി. ഡിവൈഎഫ്ഐ തൃക്കരിപ്പൂർ ബ്ലോക്ക് സെക്രട്ടറിയും സിപിഎം ഏരിയാ കമ്മിറ്റി അംഗവുമായ സുജിത്ത് കൊടക്കാടിനെതിരെയാണ് നടപടി. ഡിവൈഎഫ്ഐ തൃക്കരിപ്പൂർ ബ്ലോക്ക് സെക്രട്ടറിയായ സുജിത്ത് കൊടക്കാടിനെ സ്ഥാനത്ത് നിന്ന് നീക്കി. സിപിഎം ഏരിയ കമ്മിറ്റി അംഗമായ സുജിത്തിനെ പാർട്ടി പ്രാഥമിക അംഗത്വത്തിലേക്ക് തരംതാഴ്ത്തുകയും ചെയ്തു.
സുജിത്തിനെതിരെ സിപിഎം ജില്ലാ സെക്രട്ടറിക്ക് ലഭിച്ച ലൈംഗിക പീഡന പരാതിയിലാണ് നടപടി. യുവതി നൽകിയ പരാതിയിൽ കഴമ്പുണ്ടെന്ന് പാർട്ടി നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. തുടർന്ന് അടിയന്തര ഏരിയാ കമ്മിറ്റി യോഗം ചേർന്നാണ് നടപടിയെടുത്തത്. സുജിത്തിനെതിരെ കഴിഞ്ഞ ദിവസം സാമൂഹിക മാധ്യമത്തിലൂടെ യുവതി രംഗത്തെത്തുകയും ചെയ്തിരുന്നു.
അധ്യാപകനും എഴുത്തുകാരനുമാണ് സുജിത്ത് കൊടക്കാട്. വ്ലോഗര്‍ എന്ന നിലയിലും പ്രശസ്തനാണ്. യുവതി നൽകിയ പരാതി നേരിട്ട് പൊലീസിന് കൈമാറേണ്ടന്നും എന്നാൽ, യുവതി പൊലീസിൽ പരാതി നൽകിയാൽ എല്ലാ പിന്തുണയും നൽകാനുമാണ് ജില്ലാ നേതൃത്വത്തിന്‍റെ തീരുമാനം.
മലപ്പുറത്ത് കാര്‍ നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞ് അപകടം; നാലുപേര്‍ക്ക് പരിക്ക്
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam