'സമരാഗ്നി'ക്കെത്തുന്ന വിഡി സതീശനെ സ്വാഗതം ചെയ്ത് പത്തനംതിട്ടയിൽ എസ്എഫ്ഐ, ഫ്ലക്സ് ബോർഡിൽ നിറഞ്ഞ് പരിഹാസം

Published : Feb 24, 2024, 05:35 PM ISTUpdated : Mar 09, 2024, 10:52 PM IST
'സമരാഗ്നി'ക്കെത്തുന്ന വിഡി സതീശനെ സ്വാഗതം ചെയ്ത് പത്തനംതിട്ടയിൽ എസ്എഫ്ഐ, ഫ്ലക്സ് ബോർഡിൽ നിറഞ്ഞ് പരിഹാസം

Synopsis

മൈ*** ഡിയർ സതീശന് പത്തനംതിട്ടയിലേക്ക് സ്വാഗതം എന്നാണ് എസ് എഫ് ഐ ബോർഡിൽ കുറിച്ചിരുന്നത്

പത്തനംതിട്ട: കെ പി സി സിയുടെ സമരാഗ്നിക്ക് പത്തനംതിട്ടയിലെത്തുന്ന വി ഡി സതീശനെ പരിഹാസത്തോടെ സ്വാഗതം ചെയ്ത് എസ് എഫ് ഐയുടെ ഫ്ലക്സ് ബോർഡ്. ഇന്ന് വൈകിട്ട് പത്തനംതിട്ടയിൽ സമരാഗ്നി നടക്കാനിക്കെയാണ് വി ഡി സതീശനെ പരിഹസിച്ച് എസ് എഫ് ഐ രംഗത്തെത്തിയത്. രാവിലെ കെ പി സി സി അധ്യക്ഷൻ കെ സുധാകരന്‍റെ അസഭ്യ പ്രയോഗം ഉൾപ്പെടുത്തിയാണ് എസ് എഫ് ഐ, സതീശനെ സ്വാഗതം ചെയ്തിരിക്കുന്നത്. മൈ*** ഡിയർ സതീശന് പത്തനംതിട്ടയിലേക്ക് സ്വാഗതം എന്നാണ് എസ് എഫ് ഐ ബോർഡിൽ കുറിച്ചിരുന്നത്. നഗരഹൃദയത്തിൽ വച്ച ബോർഡിൽ എസ് എഫ് ഐ പത്തനംതിട്ട ജില്ലാ കമ്മിറ്റിയാണ് ബോർഡ് വച്ചതെന്നും വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ ബോർഡ് പിന്നീട് യൂത്ത് കോൺഗ്രസുകാർ തകർത്തു.

എല്ലാം എസ്ഐ ബോബിയുടെ പണി! ഇപ്പോഴിതാ ഈ ട്രാഫിക് സിഗ്നൽ മറ്റ് ജില്ലകളിലേക്കും, തൃശൂരിലെ 'ബഡി സീബ്ര' പൊളിയാണ്

അതേസമയം വാർത്താ സമ്മേളനത്തിനെത്താൻ വൈകിയതിന്റെ പേരിൽ കെ പി സി സി പ്രസിഡന്റ് കെ സുധാകരന്‍ പ്രകടിപ്പിച്ച നീരസത്തെ ന്യായീകരിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പിന്നീട് രംഗത്തെത്തി. മാധ്യമങ്ങൾ വേണ്ടിയാണ് കെ സുധാകരൻ സംസാരിച്ചതെന്നും കാത്തിരുന്ന് കാണാതിരുന്നാൽ ആർക്കും അസ്വസ്ഥത ഉണ്ടാകുമെന്നും സതീശൻ കൂട്ടിച്ചേർത്തു. ജ്യേഷ്ഠാനുജ ബന്ധമാണ് കെ സുധാകരും താനും തമ്മിലുള്ളതെന്ന് പറഞ്ഞ സതീശന്‍, ഇപ്പോഴത്തെ സംഭവം അത്ര വലിയ വാർത്തയൊന്നുമല്ലെന്നും അദ്ദേഹം പറഞ്ഞു.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

പ്രശ്നങ്ങളില്ലെന്ന് സതീശൻ

വാർത്താ സമ്മേളനത്തിനെത്താൻ വൈകിയതിന്റെ പേരിൽ കെ പി സി സി പ്രസിഡന്റ് കെ സുധാകരന്‍ പ്രകടിപ്പിച്ച നീരസത്തെ ന്യായീകരിച്ചാണ് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പിന്നീട് രംഗത്തെത്തിയത്. മാധ്യമങ്ങൾ വേണ്ടിയാണ് കെ സുധാകരൻ സംസാരിച്ചതെന്നും കാത്തിരുന്ന് കാണാതിരുന്നാൽ ആർക്കും അസ്വസ്ഥത ഉണ്ടാകുമെന്നും സതീശൻ കൂട്ടിച്ചേർത്തു. ജ്യേഷ്ഠാനുജ ബന്ധമാണ് കെ സുധാകരും താനും തമ്മിലുള്ളതെന്ന് പറഞ്ഞ സതീശന്‍, ഇപ്പോഴത്തെ സംഭവം അത്ര വലിയ വാർത്തയൊന്നുമല്ലെന്നും അദ്ദേഹം പറഞ്ഞു.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

പോത്തിന്‍റെ ആലയില്‍ ഒളിപ്പിച്ചത് 1.405 കിലോ ഹാഷിഷ് ഓയിൽ, വയനാട്ടില്‍ ഇത്രയും വലിയ അളവില്‍ പിടികൂടുന്നത് ആദ്യം; 2 യുവാക്കൾ പിടിയിൽ
സുഹൃത്തുക്കള്‍ക്കൊപ്പം കുളിക്കാനിറങ്ങി; രണ്ട് വിദ്യാര്‍ത്ഥികള്‍ മുങ്ങി മരിച്ചു