പി എം ആര്‍ഷോയും കെ വിദ്യയും വിവാഹിതരാകുന്നു

Published : May 30, 2026, 09:04 AM IST
arsho divya marriage

Synopsis

അധ്യാപക ജോലിക്ക് വ്യാജരേഖ ചമച്ച കേസിലെ പ്രതിയായതോടെ വലിയ വിമർശനങ്ങളും കേസും വിദ്യ നേരിടേണ്ടി വന്നിട്ടുണ്ട്

കാസർകോട്: എസ്എഫ്ഐ മുന്‍ സംസ്ഥാന സെക്രട്ടറി പി എം ആര്‍ഷോയും മുന്‍ എസ്എഫ്ഐ നേതാവ് കെ.വിദ്യയും വിവാഹിതരാകുന്നു. തൃക്കരിപ്പൂര്‍ രജിസ്ട്രാര്‍ ഓഫീസില്‍ തിങ്കളാഴ്ച രാവിലെ 11 മണിക്കാണ് വിവാഹം. സാമൂഹ്യ മാധ്യമങ്ങളിൽ ഇരുവരും സജീവമാണെങ്കിലും വിവാഹ കാര്യം ഇതുവരെ പങ്കു വെച്ചിട്ടില്ല. തൃക്കരിപ്പൂര്‍ സ്വദേശിനിയാണ് വിദ്യ . അധ്യാപക ജോലിക്ക് വ്യാജരേഖ ചമച്ച കേസിലെ പ്രതിയായതോടെ വലിയ വിമർശനങ്ങളും കേസും വിദ്യ നേരിടേണ്ടി വന്നിട്ടുണ്ട്. പാലക്കാട് കാഞ്ഞിരപ്പുഴ സ്വദേശിയായ ആര്‍ഷോ സിപിഎം ജില്ലാ കമ്മിറ്റിയില്‍ അംഗമാണ്. ആര്‍ഷോയുടെ പ്രതികരണങ്ങളും നിലപാടുകളും പലപ്പോഴും വലിയ വിമര്‍ശനത്തിനു വിധേയമായിട്ടുണ്ട്. ഉന്നത ഇടതുനേതാക്കള്‍ വരെ ആര്‍ഷോയെ തള്ളിപ്പറഞ്ഞ സാഹചര്യങ്ങളും നിരവധിയാണ്. എറണാകുളം മഹാരാജാസ് കോളജിലെ ആർക്കിയോളജി പി ജി വിദ്യാർഥിയായിരുന്നു ആർഷോ. പിന്നീട് പഠനം മതിയാക്കുകയായിരുന്നു.

കഴിഞ്ഞ ദിവസം കേരള സർവകലാശാലാ സെനറ്റ് തിരഞ്ഞെടുപ്പിനെത്തുടർന്ന് എസ്.എഫ്.ഐ.-കെ.എസ്.യു. പ്രവർത്തകർ തമ്മിലുണ്ടായ സംഘർഷത്തിന്റെ സാഹചര്യത്തിൽ പ്രതികരണവുമായി എസ്എഫ്ഐ മുൻ സംസ്ഥാന സെക്രട്ടറി പി.എം. ആർഷോ രംഗത്ത് എത്തിയിരുന്നു . ‘ജലം ചീറ്റുന്ന പീരങ്കിയല്ല, തീ തുപ്പുന്ന പീരങ്കിയുണ്ടേൽ കൊണ്ടുവാ. ഞങ്ങൾ തെരുവിലുണ്ടാകും. നമുക്ക് കാണാം’, എന്നാണ് ആർഷോ ഫെയ്സ്ബുക്കിൽ കുറിച്ചത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് വീഡിയോ കാണാം

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഇ ശ്രീധരൻ നിർദേശിച്ച അതിവേ​ഗ റെയിൽ പദ്ധതി: ചർച്ചകളിലേക്ക് യുഡിഎഫ് സർക്കാർ, സ്ഥലമേറ്റെടുക്കൽ കുറവായത് നേട്ടമെന്ന വിലയിരുത്തൽ
നീറ്റ് പരീക്ഷ ചോദ്യപേപ്പർ ചോർച്ച; അടുത്ത വർഷം മുതൽ കംപ്യൂട്ടർ അധിഷ്ഠിത പരീക്ഷയാക്കും; തടയാൻ മുൻകരുതൽ നടപടികൾ സ്വീകരിച്ചെന്ന് എൻടിഎ