വിവാഹത്തിൽ നിന്ന് പിന്മാറണം എന്ന് ആവശ്യപ്പെട്ടതിന് പെൺ സുഹൃത്തിന് ക്രൂര മർദനം. കോതമംഗലം കോഴിപ്പള്ളിയിലാണ് നടുക്കുന്ന സംഭവം
- Home
- Local News
- വിവാഹം മുടക്കുമെന്ന് ഭയം, പെണ്‍ സുഹൃത്തിനെ വകവരുത്താൻ ശ്രമിച്ച് യുവാവ്, മർദിച്ച് കൈകൾ കൂട്ടികെട്ടി വഴിയിൽ ഉപേക്ഷിച്ചു
വിവാഹം മുടക്കുമെന്ന് ഭയം, പെണ്‍ സുഹൃത്തിനെ വകവരുത്താൻ ശ്രമിച്ച് യുവാവ്, മർദിച്ച് കൈകൾ കൂട്ടികെട്ടി വഴിയിൽ ഉപേക്ഷിച്ചു

അതിരപ്പിള്ളി വൈശേരിയിൽ കാട്ടനയുടെ ആക്രമണത്തിൽ 65 കാരന് ദാരുണാന്ത്യം. അതിരപ്പിള്ളി പുല്ലേർകാട്ട് മോഹനൻ (65) ആണ് മരിച്ചത്. പുലർച്ചെ രണ്ടേമുക്കാലിനാണ് സംഭവം. സമീപത്ത് കാട്ടാന ഇറങ്ങിയപ്പോൾ മുന്നിൽ ചെന്ന് പെടുകയായിരുന്നു.
Malayalam News Live :വിവാഹം മുടക്കുമെന്ന് ഭയം, പെണ്‍ സുഹൃത്തിനെ വകവരുത്താൻ ശ്രമിച്ച് യുവാവ്, മർദിച്ച് കൈകൾ കൂട്ടികെട്ടി വഴിയിൽ ഉപേക്ഷിച്ചു
Malayalam News Live :ഭരണാധികാരികൾ കൊലപാതകികളായിമാറിയെന്ന് മമത, ആശുപത്രിയിൽ അഭിഷേകിനെ സന്ദർശിച്ചു; ആക്രമണത്തെ അപലപിച്ച് ഖർഗെ, അഖിലേഷ്, കെജ്രിവാൾ; കണ്ടത് ജനരോഷമെന്ന് ബിജെപി
തൃണമൂൽ കോൺഗ്രസ് നേതാവ് അഭിഷേക് ബാനർജിക്ക് നേരെ നടന്ന ആക്രമണത്തിൽ പ്രതിഷേധിച്ച് പ്രതിപക്ഷം രംഗത്ത്. ആക്രമണത്തിന് പിന്നിൽ ബിജെപിയാണെന്ന് മമത ബാനർജി ആരോപിച്ചപ്പോൾ, ഇത് ജനരോഷമാണെന്ന് ബിജെപി പ്രതികരിച്ചു. മല്ലികാർജുൻ ഖർഗെ, അഖിലേഷ് യാദവ്, അരവിന്ദ് കെജ്രിവാൾ തുടങ്ങിയ പ്രമുഖ നേതാക്കൾ സംഭവത്തെ ശക്തമായി അപലപിച്ചു
Malayalam News Live :ദുർഗ, കാമാക്ഷി, സരസ്വതി, വാസുകി! പേരുകൾ നിരവധി, പക്ഷേ 45 കാരിയുടെ കയ്യിലിരിപ്പ് ചെറുതല്ല; മോഷണ സംഘത്തിലെ പ്രധാനി പിടിയിൽ
കേരളത്തിലും ഇതര സംസ്ഥാനങ്ങളിലും വിവിധ പേരുകളിൽ അറിയപ്പെടുന്ന അന്തർസംസ്ഥാന മോഷണസംഘത്തിലെ പ്രധാനി കരീലക്കുളങ്ങര പൊലീസിന്‍റെ പിടിയിലായി
Malayalam News Live :'സാങ്കേതിക തകരാർ' ഒഴിയാതെ എൻടിഎ പരീക്ഷകൾ, ഇന്നത്തെ ബിരുദ പ്രവേശന പരീക്ഷക്കെത്തിയ വിദ്യാർഥികളും വലഞ്ഞു; വിമർശനം കടുപ്പിച്ച് പ്രതിപക്ഷം
എൻ ടി എ നടത്തുന്ന സർവകലാശാലാ ബിരുദ പ്രവേശന പരീക്ഷയായ സി യു ഇ ടി യു ജി, സാങ്കേതിക തകരാർ മൂലം വൈകി. നീറ്റ്, സിബിഎസ്ഇ ഫലം എന്നിവയിലെ പിഴവുകൾക്ക് പിന്നാലെയാണ് ഈ സംഭവം, ഇത് എൻടിഎയ്ക്കും കേന്ദ്രസർക്കാരിനുമെതിരെ പ്രതിപക്ഷ വിമർശനം ശക്തമാക്കി
Malayalam News Live :'കെ റെയിലിന് പകരം ഇന്ത്യ റെയിൽ' എന്ന് പേരിട്ടായാലും കേരളത്തിൽ അതിവേഗ പാത വരട്ടെ, നിലപാട് വ്യക്തമാക്കി എംവി ജയരാജൻ
നാടിന്റെ വികസനത്തിന് അനിവാര്യമായ അതിവേഗ പാത പദ്ധതിക്ക് സി പി എം പൂർണ്ണ പിന്തുണ നൽകുമെന്ന് എം വി ജയരാജൻ വ്യക്തമാക്കി. പിണറായി സർക്കാരിന്‍റെ സ്വപ്ന പദ്ധതിയായിരുന്ന കെ റെയിലിന് പകരം എന്ത് പേരിട്ടാലും അതിവേഗ പാത വരണമെന്നാണ് സി പി എം നിലപാടെന്നും, വികസന പദ്ധതികളെ ഇല്ലാതാക്കുന്ന സംസ്കാരമാണ് യൂത്ത് കോൺഗ്രസിന്റേതെന്നും അദ്ദേഹം കുറ്റപ്പെടുത്തി
Malayalam News Live :ഫേസ്ബുക്ക് പോസ്റ്റിൽ സ്കൂൾ പ്രിൻസിപ്പലിനെ സസ്പെന്‍റ് ചെയ്ത സംഭവം; പിൻവലിക്കാൻ ഉത്തരവിട്ട് വിഡി സതീശൻ, പരാതി നൽകിയത് സിഎം ഓഫീസല്ല
മുഖ്യമന്ത്രി വിഡി സതീശനെ അപമാനിച്ച് ഫേസ്ബുക്കില്‍ പോസ്റ്റിട്ട സ്‌കൂള്‍ പ്രന്‍സിപ്പലിനെ സസ്പെന്‍ഡ് ചെയ്ത നടപടി പിന്‍വലിക്കാന്‍ നിർദേശം
Malayalam News Live :സിൽപി യോഗം തീരുമാനിച്ചു, ഹൈക്കമാൻഡ് തീരുമാനവും പ്രഖ്യാപനം ഉടൻ; ഡി കെ ശിവകുമാർ കർണാടക മുഖ്യമന്ത്രിയാകും; സിദ്ധരാമയ്യക്ക് വേണ്ടി നന്ദി പ്രമേയം
സിദ്ധരാമയ്യയുടെ രാജിക്ക് പിന്നാലെ ചേർന്ന കോൺഗ്രസ് നിയമസഭാ കക്ഷി യോഗം ഡി കെ ശിവകുമാറിനെ പുതിയ നേതാവായി തിരഞ്ഞെടുത്തു. ജൂൺ മൂന്നിന് കർണാടക മുഖ്യമന്ത്രിയായി ഡി കെ ശിവകുമാർ സത്യപ്രതിജ്ഞ ചെയ്യും. സിദ്ധരാമയ്യയെ കോർ കമ്മിറ്റി ചെയർമാൻ ആക്കാനും ധാരണയായി
Malayalam News Live :ഒന്നര വയസുകാരന്‍റെ മരണത്തിൽ വഴിത്തിരിവ്, അമ്മയുടെ പങ്കാളി മർദിച്ച് കൊലപ്പെടുത്തി, കുഞ്ഞ് നേരിട്ടത് കണ്ണില്ലാത്ത ക്രൂരത
നെടുമങ്ങാട്ടെ ഒന്നര വയസുകാരന്‍റെ മരണം കൊലപാതകം. കുട്ടിയുടെ അമ്മയും പങ്കാളിയും പൊലീസ് കസ്റ്റഡിയിലാണ്. കുട്ടിയെ അമ്മയുടെ പങ്കാളി അഷ്കർ മർദിക്കാറുണ്ടായിരുന്നു
Malayalam News Live :'തട്ടുകടയിൽ കോൺഗ്രസ് നേതാവിന് പൊലീസുകാരുടെ മർദനം'; വാക്കേറ്റവും പിന്നാലെ കൂട്ടയടിയും, പരാതി നൽകി പൊലീസുകാർ
ണ്ണൂരിൽ തട്ടുകടയിൽ വച്ച് കോൺഗ്രസ് നേതാവിന് പൊലീസുകാരുടെ ക്രൂരമർദനമേറ്റതായി പരാതി. കണ്ണൂർ മണ്ഡലം പ്രസിഡന്‍റും മുൻ നഗരസഭ കൗൺസിലറുമായ ആർ രഞ്ജിത്തിനാണ് മർദനമേറ്റത്
Malayalam News Live :ഒന്നര വയസുകാരന്‍റെ മരണം; അമ്മയുടെ പങ്കാളി പൊലീസ് കസ്റ്റഡിയിൽ, കുട്ടി ക്രൂരമർദനത്തിന് ഇരയായെന്ന് പൊലീസ്, അമ്മയെ ചോദ്യം ചെയ്യും
നെടുമങ്ങാട്ടെ ഒന്നര വയസുകാരന്‍റെ മരണത്തില്‍ കുട്ടിയുടെ അമ്മയുടെ പങ്കാളി അഷ്‌കർ പൊലീസ് കസ്റ്റഡിയിൽ
Malayalam News Live :സിഗരറ്റുവെച്ച് പൊള്ളിച്ചതുപോലുള്ള പാടുകൾ, ഒന്നര വയസുകാരനെ അമ്മയുടെ പങ്കാളി ഉപദ്രവിച്ചിരുന്നു; വെളിപ്പെടുത്തി മുത്തച്ഛൻ
നെടുമങ്ങാട്ടെ ഒന്നര വയസുകാരന്‍റെ മരണത്തില്‍ ദുരൂഹതയെന്ന് കുട്ടിയുടെ മുത്തച്ഛൻ സുനിൽകുമാർ
Malayalam News Live :തലസ്ഥാനത്ത് പേമാരി, അതിശക്ത മഴ മുന്നറിയിപ്പ്, അടുത്ത 3 മണിക്കൂർ നേരത്തേക്ക് ഓറഞ്ച് അലർട്ട്, പലയിടത്തും വെള്ളക്കെട്ട്; 7 ജില്ലകളിൽ യെല്ലോ അലർട്ട്
തിരുവനന്തപുരത്ത് അതിശക്തമായ മഴയെ തുടർന്ന് മൂന്ന് മണിക്കൂർ നേരത്തേക്ക് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. തലസ്ഥാനത്ത് പലയിടത്തും വെള്ളക്കെട്ട് രൂപപ്പെട്ടു. ഇന്ന് ഏഴ് ജില്ലകളിൽ യെല്ലോ അലർട്ടും നൽകിയിട്ടുണ്ട്. അടുത്ത അഞ്ച് ദിവസത്തേക്ക് സംസ്ഥാനത്ത് മഴ തുടരുമെന്നും കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകുന്നു
Malayalam News Live :ഒന്നര വയസുകാരന്‍റെ മരണത്തിൽ ദുരൂഹത, രണ്ടാനച്ഛന്‍റെ മൊഴി കള്ളം? ഇന്‍ക്വസ്റ്റില്‍ കുട്ടിയുടെ ശരീരത്തിൽ മർദനത്തിന്‍റെ പാട്
നെടുമങ്ങാട് കരിക്കുഴിയിലെ ഒന്നര വയസുകാരന്‍റെ മരണത്തിൽ ദുരൂഹത. ഇന്നലെയാണ് കുഞ്ഞ് മരിച്ചത്
Malayalam News Live :ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ പ്രതികൾക്ക് കോടതിയിൽ തിരിച്ചടി, ആദ്യം പിടിയിലായ 5 പ്രതികളുടെ ജാമ്യാപേക്ഷ തള്ളി; കേസ് ഗൗരവമുള്ളതെന്ന് കോടതി
തിരുവനന്തപുരത്ത് ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ആദ്യം പിടിയിലായ 5 പ്രതികളുടെ ജാമ്യാപേക്ഷ കോടതി തള്ളി. കേസ് ഗൗരവമുള്ളതാണെന്ന് നിരീക്ഷിച്ച കോടതി, പ്രതികൾക്കെതിരെ വധശ്രമം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയിട്ടുണ്ടെന്ന് വ്യക്തമാക്കി. കേസിൽ ഇതുവരെ 25 പേർ അറസ്റ്റിലായിട്ടുണ്ട്
Malayalam News Live :മിഠായി വാങ്ങിത്തരാമെന്ന് പറഞ്ഞ് അഞ്ച് വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസ്, ബിഹാർ സ്വദേശിക്ക് 72 വർഷം കഠിന തടവ്
മിഠായി വാങ്ങിത്തരാമെന്ന് പറഞ്ഞ് അഞ്ച് വയസുകാരിയെ കൂട്ടിക്കൊണ്ട് പോയി ലൈംഗികാതിക്രമത്തിന് ഇരയാക്കിയ കേസിൽ ബിഹാർ സ്വദേശിക്ക് 72 വർഷം കഠിന തടവും 1.90 ലക്ഷം രൂപ പിഴയും
Malayalam News Live :`അന്ന് എകെ ആൻ്റണി മടങ്ങിയത് എൻ്റെ ചോരയിൽ കുതിർന്ന ഷർട്ടുമായാണ്'; നന്ദാവനം പൊലീസ് ക്യാമ്പിലേറ്റ ക്രൂര മർദനം ഓർമിപ്പിച്ച് കെ സി വേണുഗോപാൽ
സംസ്ഥാന പ്രസിഡന്റായിരിക്കെ നന്ദാവനം പൊലീസ് ക്യാമ്പിലേറ്റ ക്രൂര മർദനം ഓർമിപ്പിച്ച് കെ സി വേണുഗോപാലിന്റെ ഫേസ്ബുക്ക് പോസ്റ്റ്. ആശുപത്രിയിൽ കെപിസിസി പ്രസിഡന്റായിരുന്ന എകെ ആന്റണി സന്ദർശിക്കുന്ന ഫോട്ടോ സഹിതമാണ് കുറിപ്പ്.
Malayalam News Live :`വിജയ് എന്ന് വിളിക്കരുത്, സിഎം എന്ന് പറയണം'; മാധ്യമപ്രവർത്തകർക്ക് നിർദേശവുമായി തമിഴ്നാട് ഡെപ്യൂട്ടി സ്പീക്കർ
ജോസഫ് വിജയ്‍യെ ഇനിമുതൽ സിഎം എന്ന് വിളിക്കണമെന്ന് തമിഴ്നാട് ഡെപ്യൂട്ടി സ്പീക്കർ. മാധ്യമപ്രവർത്തകർക്കാണ് നിർദേശം നൽകിയത്.
Malayalam News Live :കർണാടക മുഖ്യമന്ത്രിയാകാൻ ഡികെ ശിവകുമാർ; ജൂൺ മൂന്നിന് സത്യപ്രതിജ്ഞ, സിദ്ധരാമയ്യയെ കോർ കമ്മിറ്റി ചെയർമാൻ ആക്കാനും ധാരണ
കർണാടക മുഖ്യമന്ത്രിയായി ഡികെ ശിവകുമാർ ജൂൺ മൂന്നിന് സത്യപ്രതിജ്ഞ ചെയ്യും. ലോക്ഭവനിൽ വെച്ച് സത്യപ്രതിജ്ഞ ചടങ്ങ് നടത്താനാണ് തീരുമാനം.
Malayalam News Live :സിബിഎസ്ഇ മൂല്യനിർണയം - കോംപ്റ്റ് കമ്പനിക്കായി കരാർ നിബന്ധനകളിൽ മാറ്റം വരുത്തിയെന്ന് ആരോപണം
കോംപ്റ്റ് (COEMPT) കമ്പനിക്കായി കരാർ നിബന്ധനകളിൽ മാറ്റം വരുത്തിയെന്ന് ആരോപണം. കരിമ്പട്ടികയിൽ ഉൾപെട്ടിരുന്ന കമ്പനികൾക്ക് അപേക്ഷിക്കാൻ ആകില്ല എന്ന നിബന്ധനയടക്കം മാറ്റം വരുത്തിയെന്നാണ് ആരോപണം.
Malayalam News Live :മദ്യലഹരിയിൽ പൊലീസുകാരോട് യുവാക്കളുടെ ആക്രോശം - കൊച്ചിയിൽ അഞ്ച് യുവാക്കൾ കസ്റ്റഡിയിൽ
ഇടപ്പളളിയിലെ മാളില്‍ സെക്യൂരിറ്റി ജോലി ചെയ്യുന്നവരാണ് അഞ്ചു പേരും. മാളില്‍ ഉണ്ടായ തൊഴില്‍ പ്രശ്നത്തില്‍ പോലും പൊലീസ് ഇടപെട്ടില്ലെന്നു വരെ പറഞ്ഞായിരുന്നു ഉദ്യോഗസ്ഥരോടുളള തട്ടിക്കയറ്റം.