ഏഴുപേരെ ജീവിതത്തിലേക്ക് തിരികെ നടത്തിയ ഷിബുവിന് കണ്ണീരണിഞ്ഞ് യാത്രാ മൊഴിയേകി ജന്മനാട്

Published : Dec 24, 2025, 09:54 PM IST
Shibu

Synopsis

കൊല്ലം സ്വദേശി ഷിബു വാഹനാപകടത്തിൽ മസ്തിഷ്ക മരണം സംഭവിച്ചതിനെ തുടർന്ന് തൻ്റെ അവയവങ്ങൾ ദാനം ചെയ്തു. നേപ്പാൾ സ്വദേശിനി ഉൾപ്പെടെ ഏഴുപേർക്കാണ് ഷിബുവിൻ്റെ അവയവദാനത്തിലൂടെ പുതുജീവൻ ലഭിച്ചത്.  

കൊല്ലം: പ്രിയപ്പെട്ടവരോട് യാത്ര പറഞ്ഞ് ഷിബു യാത്രയായി. തിരികെ മടങ്ങാത്ത യാത്രയിലും ഷിബുവിന്റെ ഹൃദയം മിടിക്കുന്നുണ്ടായിരുന്നു. ചേതനയറ്റ ആ ശരീരത്തിലല്ല, നേപ്പാൾ സ്വദേശിനി ദുർഗകാമിയിൽ. അങ്ങനെ അങ്ങനെ 7പേർക്ക് ജീവനും ജീവിതവും പകർന്നാണ് ചിറക്കര ഇടവട്ടം ഷിജി നിവാസിൽ ഷിബു മടങ്ങുന്നത്.

കഴക്കൂട്ടത്തെ ഹോട്ടൽ ജീവനക്കാരനായിരുന്ന ഷിബുവിന് കഴിഞ്ഞ 14നു വൈകിട്ടാണ് മുക്കൂട്ടുകുന്നിൽ വച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റത്. വിദഗ്ധ ചികിത്സയ്ക്കായി 15 നു തിരുവനന്തപുരം മെഡിക്കൽ കോളജിലെത്തിച്ചെങ്കിലും 21നു മസ്തിഷ്ക മരണം സ്ഥിരീകരിച്ചു. തുടർന്ന് വീട്ടുകാരുടെ അനുവാദത്തോടെ അവയവങ്ങൾ ദാനം ചെയ്യുകയായിരുന്നു.

ഇന്നലെ ഉച്ചയോടെ നിരവധി വാഹനങ്ങളുടെ അകമ്പടിയോടെയാണ് ഷിബുവിന്റെ മൃതദേഹം വിലാപയാത്രയായ് വീട്ടിലെത്തിച്ചത്. ഷിബുവിനെ അവസാനമായി കാണാൻ വൻജനാവലി തന്നെ വീട്ടിൽ തടിച്ചുകൂടിയിരുന്നു. ഷിബുവിന്റെ അമ്മ ശകുന്തളയെ സമാധാനിപ്പിക്കാൻ ബന്ധുക്കൾ പോലും പാടുപെട്ടു. ചാത്തന്നൂർ എം എൽ എ ജി. എസ്.ജയലാൽ ഉൾപെടെയുള്ള പ്രമുഖർ വീട്ടിലെത്തി അന്തിമോപചാരം അർപ്പിച്ചു. വീട്ടുവളപ്പിലായിരുന്നു സംസ്കാരം.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

PP
About the Author

Prabeesh PP

2017 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ഡെവലപ്മെന്റ്റ് സ്റ്റഡീസിൽ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. പ്രാദേശിക, കേരള, ദേശീയ അന്താരാഷ്ട്ര വാർത്തകൾ, സംസ്ഥാന, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകളും എന്റര്‍ടെയിന്‍മെന്റ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങളിലും എഴുതുന്നു. ഒരു പതിറ്റാണ്ട് പിന്നിട്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. മെയില്‍: prabeesh@asianetnews.inRead More...
Read more Articles on
click me!

Recommended Stories

വീട്ടുകാർ കണ്ടില്ല, രണ്ടര വയസുകാരി മുറിക്കുള്ളിൽ കയറി കുറ്റിയിട്ടു, വിവരമറിഞ്ഞ് പാഞ്ഞെത്തി രക്ഷകരായി കാഞ്ഞിരപ്പള്ളി ഫയ‍ർഫോഴ്സ്
കിടപ്പുമുറിയിലെ ജനലിലൂടെ അകത്തേക്ക് വന്ന കൈ കുഞ്ഞിന്റെ കാലിൽ തട്ടി; കരച്ചിൽ കേട്ട് ഉണര്‍ന്ന വീട്ടുകാര്‍ സിസിടിവിയിൽ കണ്ടത് മോഷണ ശ്രമം