ഒരു നിമിഷം ഒന്ന് കിടുങ്ങിപ്പോയി! കാശ് എടുക്കവേ എടിഎം മെഷീനീൽ നിന്ന് ഷോക്കേറ്റു, യുവാക്കളുടെ പരാതി

Published : Jan 18, 2024, 04:35 PM IST
ഒരു നിമിഷം ഒന്ന് കിടുങ്ങിപ്പോയി! കാശ് എടുക്കവേ എടിഎം മെഷീനീൽ നിന്ന് ഷോക്കേറ്റു, യുവാക്കളുടെ പരാതി

Synopsis

എന്താണെന്ന് സംഭവിച്ചതെന്നറിയാതെ ഇവര്‍ പരിഭ്രമിച്ചുപോവുകയായിരുന്നു. ഇവര്‍ക്ക് പിന്നാലെ എ ടി എമ്മില്‍ എത്തിയ സ്ത്രീക്കും സമാന അനുഭവമുണ്ടായതായി പരാതിയുയര്‍ന്നു

കോഴിക്കോട്: പണം പിന്‍വലിക്കാന്‍ എ ടി എമ്മില്‍ കയറിയ യുവാക്കള്‍ക്ക് മെഷീനില്‍ നിന്ന് ഷോക്കറ്റതായി പരാതി. ബാലുശ്ശേരിയില്‍ ഇന്നലെ രാത്രിയാണ് സംഭവം നടന്നത്. ബസ് സ്റ്റാന്‍റിന്‍റെ പ്രവേശന കവാടത്തോട് ചേര്‍ന്നുള്ള സ്വകാര്യ കമ്പനിയുടെ എ ടി എം മെഷീനില്‍ നിന്നാണ് അപകടമുണ്ടായത്. എ ടി എം കാര്‍ഡ് മെഷീനില്‍ ഇട്ടതിന് ശേഷം കീ ബോര്‍ഡില്‍ വിരല്‍ അമര്‍ത്തിയപ്പോഴാണ് യുവാക്കളില്‍ ഒരാള്‍ക്ക് ഷോക്കേറ്റത്.

എന്താണെന്ന് സംഭവിച്ചതെന്നറിയാതെ ഇവര്‍ പരിഭ്രമിച്ചുപോവുകയായിരുന്നു. ഇവര്‍ക്ക് പിന്നാലെ എ ടി എമ്മില്‍ എത്തിയ സ്ത്രീക്കും സമാന അനുഭവമുണ്ടായതായി പരാതിയുയര്‍ന്നു. തുടര്‍ന്ന് യുവാക്കള്‍ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. സമീപ പ്രദേശത്തുണ്ടായിരുന്ന ഹൈവേ പട്രോളിംഗ് സംഘം ഇവിടെയെത്തി എ ടി എം കൗണ്ടര്‍ പരിശോധിച്ചു.

അപകടം ബോധ്യപ്പെട്ടതിനെ തുടര്‍ന്ന് കമ്പനി അധികൃതരുമായി ബന്ധപ്പെടുകയായിരുന്നു. പിന്നീട് കമ്പനി അയച്ച ടെക്‌നീഷ്യന്‍മാര്‍ ഇവിടെയെത്തി കൂടുതല്‍ പരിശോധന നടത്തി. സാങ്കേതിക തകരാര്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് എ ടി എം കൗണ്ടര്‍ ഇപ്പോള്‍ താല്‍ക്കാലികമായി അടച്ചിട്ടിരിക്കുകായണ്.

'സുരേഷ് ഗോപി ജി 2 വർഷം മുമ്പ് ഒരു പേരത്തൈ എനിക്ക് തന്നു'; ജയലക്ഷ്മിയെ കണ്ടതിലെ സന്തോഷം പങ്കുവെച്ച് മോദി

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഐടിസിയുടെ വ്യാജ ലേബൽ, എത്തിച്ചത് കംബോഡിയയിൽ നിന്ന്; കൊല്ലത്ത് 145 പാക്കറ്റ് വ്യാജ സിഗരറ്റുമായി രണ്ട് പേർ അറസ്റ്റിൽ
കോവളത്ത് വീണ്ടും കടലാമ ചത്ത് തീരത്തടിഞ്ഞു, ഒപ്പം ചെറുമത്സ്യവും ഞണ്ടുകളും, ഒരാഴ്ചക്കിടെ രണ്ടാം തവണ