Latest Videos

അറ്റകുറ്റ പണിക്കിടെ ഷോക്കേറ്റു; കൂത്താട്ടുകുളത്ത് കെഎസ്ഇബി ജീവനക്കാരന്‍ മരിച്ചു

By Web TeamFirst Published Jul 17, 2022, 5:44 PM IST
Highlights

അറ്റകുറ്റ പണിയ്ക്കായി ഓഫാക്കേണ്ട ട്രാൻസ്ഫോ‌ർമർ മാറിയതാണ് അപകടത്തിനിടയാക്കിയെന്നാണ് പ്രാഥമിക നിഗമനം. അഗ്നിരക്ഷാ സേന എത്തിയാണ് ഷറഫുദ്ദീനെ പോസ്റ്റിൽ നിന്നിറക്കിയത്. 

കൊച്ചി: എറണാകുളം കൂത്താട്ടുകുളത്ത് കെഎസ്ഇബി ജീവനക്കാരൻ ഷോക്കേറ്റ് മരിച്ചു. കോതമംഗലം സ്വദേശി ഷറഫുദ്ദീൻ.കെ.കെയാണ്(51) മരിച്ചത്. വൈദ്യുതി ലൈനിലെ അറ്റകുറ്റ പണിക്കിടെ ഷോക്കേൽക്കുകയായിരുന്നു

അറ്റകുറ്റ പണിയ്ക്കായി ഓഫാക്കേണ്ട ട്രാൻസ്ഫോ‌ർമർ മാറിയതാണ് അപകടത്തിനിടയാക്കിയതെന്നാണ് പ്രാഥമിക നിഗമനം. അഗ്നിരക്ഷാ സേന എത്തിയാണ് ഷറഫുദ്ദീനെ പോസ്റ്റിൽ നിന്നിറക്കിയത്. ആശുപത്രിയിൽ എത്തിക്കുമ്പോഴേക്കും മരണം സംഭവിച്ചിരുന്നു. 

കാസര്‍കോട് കാണാതായ മധ്യവയസ്കനെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി

കാസര്‍കോട് ദേലമ്പാടി കൊട്ടയാടിയില്‍ മധ്യവയസ്ക്കനെ കുളത്തില്‍ വീണ് മരിച്ച നിലയില്‍ കണ്ടെത്തി. ആനന്ദ് റായി എന്നയാളെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. അൻപത് വയസ്സായിരുന്നു. ഇന്ന് പുലര്‍ച്ചെയാണ് ഇദ്ദേഹത്തെ കാണാതായത്. തുട‍ര്‍ന്ന് നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. 

അതേസമയം സംസ്ഥാനത്ത് ഇന്നും മഴ തുടരുകയാണ്. വടക്കന്‍ കേരളത്തിലാണ് മഴ ശക്തം. കണ്ണൂര്‍ ചെറുപുഴയില്‍ ശക്തമായ മലവെള്ളപ്പാച്ചിലില്‍ വ്യാപകമായി കൃഷി നശിച്ചു.ആളയപായമില്ല. കോഴിക്കോട് മണ്ണിടിഞ്ഞ് വീട് ഭാഗികമായി തകര്‍ന്നു. പതിനഞ്ച് ദിവസമായി  തുടരുന്ന മഴ  നാളെ മുതല്‍   കുറയുമെന്നാണ് കാലാവസ്ഥ പ്രവചനം.

കോഴിക്കോട് പാലക്കാട് , കണ്ണൂര്‍, തൃശൂര്‍ ജില്ലകളിലാണ് ഇന്നും മഴ തുടരുന്നത്.  തോരാതെ പെയ്തിരുന്ന മഴക്ക് കുറവുണ്ടെങ്കിലും ഒറ്റപ്പെട്ട ശക്തമായ മഴ വടക്കന്‍ ജില്ലകളില്‍ തുടരുകയാണ്. കണ്ണൂര്‍ ചെറുപുഴ രാജഗിരിയില്‍ മലവെള്ളപ്പാച്ചിലില്‍ ആളപായമില്ലെങ്കിലും വ്യാപകമായി കൃഷി നശിച്ചു. തയ്യില്‍ തീരത്ത് കടലാക്രമണവും രൂക്ഷമാണ്. ഇരുപത്  വീടുകളിലേക്ക് കടല്‍ കയറുമെന്ന അവസ്ഥയുണ്ട്. കോഴിക്കോട് ജില്ലയിലും ഒറ്റപ്പെട്ട ശക്തമായ മഴയുണ്ട്. മൂഴിക്കലില്‍ പുലര്‍ച്ചെ വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞു വീണു. കൊറോത്ത് മീത്തല്‍ സാബിറയുടെ വീടിന്‍റെ അടുക്കള തകര്‍ന്നു. കുടുംബത്തെ മാറ്റിപ്പാര്‍പ്പിച്ചു. നാദാപുരം, കക്കയം മേഖലകളിലാണ് മഴ കൂടുതല്‍. മുക്കം, താമരശേരി പ്രദേശങ്ങളില്‍ മഴയുടെ ശക്തി കുറഞ്ഞു. മാവൂര്‍ മേഖലയില്‍ വെള്ളക്കെട്ട് ദുരിതം തുടരുകയാണ്. 

tags
click me!