കണ്ണൂരിലെ അപകടത്തിന്‍റെ നടുക്കുന്ന ദൃശ്യങ്ങൾ പുറത്ത്; അമിത വേഗതയിലെത്തിയ ബസ് ലോറിയെ ഇടിച്ചുതെറുപ്പിച്ചു

Published : Apr 22, 2025, 09:30 AM IST
കണ്ണൂരിലെ അപകടത്തിന്‍റെ നടുക്കുന്ന ദൃശ്യങ്ങൾ പുറത്ത്; അമിത വേഗതയിലെത്തിയ ബസ് ലോറിയെ ഇടിച്ചുതെറുപ്പിച്ചു

Synopsis

കണ്ണൂരിൽ സ്വകാര്യ ബസ് ഇടിച്ച്  ലോറി അപകടത്തിൽപ്പെട്ടതിന്‍റെ നടുക്കുന്ന ദൃശ്യങ്ങൾ പുറത്ത്. അമിത വേഗതയിലെത്തിയ സ്വകാര്യ ബസ് പിന്നിൽ നിന്ന് ലോറിയെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു.ബസിന്‍റെ അമിത വേഗതയും അശ്രദ്ധയുമാണ് അപകടത്തിന് കാരണമെന്ന് ദൃശ്യങ്ങളിൽ വ്യക്തമാണ്.

കണ്ണൂര്‍: കണ്ണൂരിൽ സ്വകാര്യ ബസ് ഇടിച്ച്  ലോറി അപകടത്തിൽപ്പെട്ടതിന്‍റെ നടുക്കുന്ന ദൃശ്യങ്ങൾ പുറത്ത്. അമിത വേഗതയിലെത്തിയ സ്വകാര്യ ബസ് പിന്നിൽ നിന്ന് ലോറിയെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. ലോറിയെ മറികടക്കുന്നതിനിടെയാണ് ബസ് പിന്നിൽ നിന്ന് ഇടിച്ചത്. ഇതോടെ നിയന്ത്രണം വിട്ട ലോറി റോഡരികിലെ മരത്തിലേക്ക് ഇടിച്ചുകയറി. മരം കടപുഴകി വീഴുകയും ചെയ്തു. മരത്തിലിടിച്ചാണ് ലോറി നിന്നത്.

കണ്ണൂര്‍ പള്ളിക്കുന്നിൽ ഇന്നലെ വൈകിട്ടുണ്ടായ ദാരുണമായ അപകടത്തിൽ ലോറി ഡ്രൈവര്‍ കൊണ്ടോട്ടി സ്വദേശി ജലീലാണ് മരിച്ചത്. അപകടത്തിന്‍റെ കൂടുതൽ സിസിടിവി ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നത്. ബസിന്‍റെ അമിത വേഗതയും അശ്രദ്ധയുമാണ് അപകടത്തിന് കാരണമെന്ന് ദൃശ്യങ്ങളിൽ വ്യക്തമാണ്. ഇടിയുടെ ആഘാതത്തിൽ ലോറിയുടെ മുൻഭാഗം പൂര്‍ണമായും തകര്‍ന്നു. മരത്തിലിടിച്ചാണ് ലോറി നിന്നത്.

വെട്ടുകല്ലുമായി പോവുകയായിരുന്ന ലോറിയാണ് അപകടത്തിൽപ്പെട്ടത്. ലോറിയുടെ ക്യാബനടക്കം പൂര്‍ണമായും തകര്‍ന്നു. ലോറിയുടെ ഉടമ ലോറിയുടെ ഇടതുവശത്ത് ഇരിക്കുന്നതിനാലാണ് രക്ഷപ്പെട്ടത്.  കണ്ണൂര്‍-പയ്യന്നൂര്‍ റൂട്ടിലായാലും കണ്ണൂര്‍ -കോഴിക്കോട് റൂട്ടിലായാലും കണ്ണൂര്‍-കാസര്‍കോട് റൂട്ടിലായാലും ലിമിറ്റഡ് സ്റ്റോപ്പ് സ്വകാര്യ ബസുകള്‍ക്ക് റോഡിലൂടെ എങ്ങനെയാണ് പായുന്നതെന്നിന്‍റെ ഉദാഹരണമാണ് ഈ അപകടമെന്നാണ് നാട്ടുകാര്‍ പറയുന്നത്. അശ്രദ്ധമായുള്ള സ്വകാര്യ ബസുകളുടെ ഓട്ടം സംബന്ധിച്ച പരാതികള്‍ വ്യാപകമാണ്. അപകടത്തിൽ സ്വകാര്യ ബസ് ഡ്രൈവര്‍ക്കെതിരെ മോട്ടോര്‍ വാഹന വകുപ്പ് നടപടിയാരംഭിച്ചിട്ടുണ്ട്. ലൈസന്‍സ് റദ്ദ് ചെയ്യുന്നതടക്കമുള്ള നടപടികളിലേക്ക് കടക്കുമെന്നാണ് വിവരം. 

വിൻസി അലോഷ്യസിന്‍റെ പരാതി; ഇന്‍റേണൽ കമ്മിറ്റി യോഗം നടന്ന വേദിയെ ചൊല്ലി വിവാദം, ഫിലിം ചേംബറിന് അതൃപ്തി

PREV
Read more Articles on
click me!

Recommended Stories

ജോലിക്കിടെ ചായ കുടിച്ച് കൈ കഴുകാൻ തിരിഞ്ഞു, നടുവണ്ണൂരിൽ പിന്നിലൂടെയെത്തി ആക്രമിച്ച് കുറുനരി; തല്ലിക്കൊന്ന് നാട്ടുകാർ
രണ്ടു വയസുകാരിയെ കാണാതായെന്ന മുത്തശ്ശിയുടെ പരാതി, അന്വേഷണത്തിൽ തെളിഞ്ഞത് ഞെട്ടിക്കുന്ന കൊലപാതകം