നിതിൻ ആൻഡ് നിഖിൽ ഹോട്ടലിൽ നിന്ന് ഞെട്ടിക്കുന്ന ഉഗ്രശബ്‍ദം; ബോംബ് സ്ക്വാ‍ഡ് അടക്കം ഉടൻ പാഞ്ഞെത്തി, അന്വേഷണം

Published : Apr 29, 2025, 07:41 PM IST
നിതിൻ ആൻഡ് നിഖിൽ ഹോട്ടലിൽ നിന്ന് ഞെട്ടിക്കുന്ന ഉഗ്രശബ്‍ദം; ബോംബ് സ്ക്വാ‍ഡ് അടക്കം ഉടൻ പാഞ്ഞെത്തി, അന്വേഷണം

Synopsis

ശ്രീമുരുക സ്വാമി ക്ഷേത്രത്തിനടുത്തുള്ള നിതിൻ ആൻഡ് നിഖിൽ വെജിറ്റേറിയൻ ഹോട്ടലിലെ അടുക്കളയിൽ നിന്നാണ് വലിയ ശബ്‍ദം ഉയർന്നത്

പത്തനംതിട്ട: പെരുനാട് വയറൻമരുതിയിലെ ഒരു ഹോട്ടലിലെ അടുപ്പിൽ നിന്ന് പൊട്ടിത്തെറി ശബ്‍ദം. ഇന്ന് രാവിലെയാണ് സംഭവം. റാന്നി ഡിവൈഎസ്പി ആർ ജയരാജിന്‍റെ നേതൃത്വത്തിൽ സംഭവ സ്ഥലത്ത് വിശദമായ പരിശോധന നടത്തി. ശ്രീമുരുക സ്വാമി ക്ഷേത്രത്തിനടുത്തുള്ള നിതിൻ ആൻഡ് നിഖിൽ വെജിറ്റേറിയൻ ഹോട്ടലിലെ അടുക്കളയിൽ നിന്നാണ് വലിയ ശബ്‍ദം ഉയർന്നത്. വിവരമറിഞ്ഞു പൊലീസ് സംഘം ഉടനടി സ്ഥലത്തെത്തി അന്വേഷണം നടത്തി.

വയറൻ മരുതി പുത്തൻ പറമ്പിൽ ശിവൻ കുട്ടി (65) യുടേതാണ് ഹോട്ടൽ. ഇയാൾ ഹോട്ടലിലെ ചപ്പുചവറുകൾ തൂത്തുകൂട്ടി അടുപ്പിൽ ഇട്ടപ്പോൾ അബദ്ധത്തിൽ ഇവയുടെ കൂട്ടത്തിൽ ലൈറ്റർ വീണതായി സംശയമുണ്ടെന്നും, അതാവാം പൊട്ടിത്തെറിച്ച് ഉഗ്ര ശബ്‍ദത്തിന് കാരണമായതെന്നുമാണ് പറയുന്നത്. ആർക്കും ആളപായമില്ല. വിശദമായ ചോദ്യം ചെയ്യലിൽ, ഇയാൾ അശ്രദ്ധമായി കൈകാര്യം ചെയ്തതുമൂലമുള്ള അപകടമാണെന്ന് പൊലീസിന് വ്യക്തമായി. തുടർന്ന് ഇയാളെ കസ്റ്റഡിയിലെടുത്ത് വൈദ്യപരിശോധനയ്ക്ക് ശേഷം പോലീസ് സ്റ്റേഷനിൽ എത്തിച്ചു. 

ശാസ്ത്രീയ പരിശോധനയിൽ സ്ഫോടകവസ്തുവിന്റെ സാന്നിധ്യം കണ്ടെത്തിയില്ല. റാന്നി  ഡിവൈഎസ്പി ആർ ജയരാജിന്‍റെ മേൽനോട്ടത്തിലാണ് പരിശോധന നടന്നത്. പെരുനാട് എസ് എച്ച് ഒ വിഷ്ണുവിന്റെ നേതൃത്വത്തിൽ പെരുനാട് പൊലീസ് തുടർനടപടികൾ സ്വീകരിച്ചു. ബോംബ് സ്‌ക്വാഡ്, ഫോറൻസിക്ക് സംഘം  എന്നിവർ പരിശോധനയിൽ പങ്കെടുത്തു. സംഭവത്തിൽ കൂടുതൽ വിശദമായ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു. 

വീടിന് പുറത്ത് ഉണക്കാനിട്ട വസ്ത്രങ്ങൾ മറ്റൊരു സ്ഥലത്ത്! സിസിടിവിയിൽ കണ്ട ഭയപ്പെടുത്തുന്ന കാഴ്ചയിൽ ഞെട്ടി നാട്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV
Read more Articles on
click me!

Recommended Stories

കിടപ്പുമുറിയിൽ പാതിരാത്രി ഒന്നരക്ക് 'ഭീകര' ശബ്ദം, കട്ടിലിനടിയിൽ പത്തിവിടർത്തി ഭീമൻ രാജവെമ്പാല! വീട്ടുകാർ ഞെട്ടി, വനംവകുപ്പെത്തി പിടികൂടി
വിലയുണ്ട്, ആ വിവരങ്ങൾക്ക്! 4 ഇഞ്ച് വ്യാസമുള്ള ചെറിയ ദ്വാരത്തിലൂടെ അഴുക്കുചാലിൽ വീണ മൊബൈൽ ഫോൺ, മണിക്കൂറുകൾ നീണ്ട പരിശ്രമം, ഒടുവിൽ തിരികെയെടുത്തു