വിധവയായ വീട്ടമ്മയുടെ പെട്ടിക്കട സാമൂഹ്യവിരുദ്ധർ തീയിട്ടു നശിപ്പിച്ചു; ഉപജീവനം വഴിമുട്ടി രോഹിണി

Published : Feb 20, 2023, 01:52 PM IST
വിധവയായ വീട്ടമ്മയുടെ പെട്ടിക്കട സാമൂഹ്യവിരുദ്ധർ തീയിട്ടു നശിപ്പിച്ചു; ഉപജീവനം വഴിമുട്ടി രോഹിണി

Synopsis

അഞ്ചുവർഷം മുമ്പ് രോഹിണിയുടെ ഭർത്താവ് മരണപ്പെട്ടപ്പോൾ ഉപജീവനത്തിനായാണ് ചെറിയ പെട്ടിക്കട തുടങ്ങിയത്. ഇതിൽനിന്ന് കിട്ടുന്ന വരുമാനമായിരുന്നു ഇവരുടെ കുടുംബത്തിന് ആകെയുള്ള ആശ്രയം. 

കായംകുളം: ചേരാവള്ളി വഴിയോരത്ത് പ്രവർത്തിച്ചിരുന്ന വിധവയുടെ പെട്ടിക്കട സാമൂഹിക വിരുദ്ധർ തീയിട്ടു നശിപ്പിച്ചു. പട്ടികജാതിക്കാരി ചേരാവള്ളി സനൽ ഭവനത്തിൽ രോഹിണിയുടെ ജീവനോപാധിയായിരുന്ന പെട്ടിക്കടയും അനുബന്ധ സാമഗ്രികളുമാണ് നശിപ്പിച്ചത്. കഴിഞ്ഞ ദിവസം രാത്രിയായിരുന്നു സംഭവം. അഞ്ചുവർഷം മുമ്പ് രോഹിണിയുടെ ഭർത്താവ് മരണപ്പെട്ടപ്പോൾ ഉപജീവനത്തിനായാണ് ചെറിയ പെട്ടിക്കട തുടങ്ങിയത്. ഇതിൽനിന്ന് കിട്ടുന്ന വരുമാനമായിരുന്നു ഇവരുടെ കുടുംബത്തിന് ആകെയുള്ള ആശ്രയം. അതുവഴി പോയവരാണ് കട കത്തുന്നതുകണ്ട് അഗ്നിരക്ഷ സംഘത്തെ അറിയിച്ചത്. 25,000 രൂപയോളം നഷ്ടമുണ്ട്. സംഭവത്തിൽ ഭാരതീയ ദലിത് കോൺഗ്രസ് ജില്ല കമ്മിറ്റി പ്രതിഷേധിച്ചു. കുറ്റവാളികളെ കണ്ടെത്താൻ നടപടികൾ ഉണ്ടാകണമെന്ന് പ്രസിഡൻറ് ബിദു രാഘവൻ ആവശ്യപ്പെട്ടു.

ഓലപ്പടക്ക നിർമ്മാണത്തിനിടെ കരിമരുന്നിന് തീപിടിച്ചു; രണ്ട് പേർക്ക് ഗുരുതര പരിക്ക്

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

'ഉമ്മൻചാണ്ടി എന്തെങ്കിലും ചെയ്തിട്ടുണ്ടെങ്കിൽ ഗണേഷ് അത് പറയട്ടെ'; വെല്ലുവിളിച്ച് ഷിബു ബേബി ജോൺ, വിവാദം കത്തുന്നു
ചെങ്ങാലൂര്‍ തിരുനാളിനിടെ അപകടം; വെടിക്കെട്ടിനിടെ ഗുണ്ട് പ്രദക്ഷിണത്തിലേക്ക് വീണ് പൊട്ടി; 10 പേർക്ക് പരിക്കേറ്റു