
ഇടുക്കി: സന്ദര്‍ശകരെത്തുന്ന മൂന്നാറിലെ കച്ചവടസ്ഥാപനങ്ങള്‍ അടച്ചു. ഹോട്ടലുകള്‍ റിസോര്‍ട്ടുകള്‍ സ്പപൈസ് സ്ഥാപനങ്ങള്‍ എന്നിവയാണ് അനിശ്ചിതകാലത്തേക്ക് പൂട്ടിയത്. മൂന്നാര്‍ ഇക്കാനഗറിലെ കെറ്റിഡിസി റിസോര്‍ട്ടില്‍ താമസിച്ച വിദേശ പൗരന് കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിലാണ് വിദേശികള്‍ ഏറെയെത്തുന്ന ഇത്തരം സ്ഥാപനങ്ങള്‍ അനിശ്ചിത കാലത്തേക്ക് പൂട്ടാന്‍ വ്യാപാരികള്‍ തീരുമാനിച്ചത്.
റിസോര്‍ട്ട് സ്ഥിതിചെയ്യുന്ന മേഘലയില്‍ താമിക്കുന്ന വീട്ടുകാര്‍ പലരും രാവിലെ പുറത്തിറങ്ങാന്‍ കൂട്ടാക്കിയിട്ടില്ല. ഭയപ്പെടേണ്ട സാഹചര്യം നിലവില്ലില്ലെന്ന് ആരോഗ്യവകുപ്പ് ജീവനക്കാര്‍ ബന്ധപ്പെട്ടവരെ അറിയിച്ചിട്ടുണ്ട്. മുന്‍കരുതല്‍ വേണമെന്ന നിര്‍ദ്ദേശങ്ങള്‍ ദേവികുളം സബ് കളക്ടര്‍ പ്രേംക്യഷ്ണന്‍ അടക്കമുള്ളവര്‍ പ്രദേശവാസികള്‍ക്ക് നല്‍കിയിരിക്കുന്നത്. മൂന്നാര്‍ കോളനി കേന്ദ്രീകരിച്ച് ആരോഗ്യവകുപ്പിന്റെ നേത്യത്വത്തില്‍ പരിശോധനകള്‍ കര്‍ശനമാക്കി.
കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
നിശ്ശബ്ദം നിശ്ചലമീലോകം; കൊറോണാ കാലത്തെ കാഴ്ചകള്‍
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam