
ചേര്‍ത്തല: ആലപ്പുഴ മണവേലിയില്‍ കടന്നല്‍ ആക്രമണം. വയോധികനടക്കം പത്തോളം പേര്‍ക്ക് കുത്തേറ്റു. മണവേലി കവലയ്ക്ക് സമീപം ഇന്ന് രാവിലെയായിരുന്നു സംഭവം. തണ്ണീര്‍മുക്കം പഞ്ചായത്ത് 20-ാം വാര്‍ഡില്‍ പീടികച്ചിറ സദാനന്ദന്‍ (87), പുന്നച്ചിറ വര്‍ഗീസ് (38), പുനത്തിക്കരി വര്‍ക്കി മാത്യു (67), കിഴക്കേച്ചിറ മേനക ചിദംബരന്‍ (28), മൈക്കിള്‍, രവീന്ദ്രന്‍, തറയില്‍ രാജപ്പന്‍ എന്നിവര്‍ക്കാണ് പരുക്കേറ്റത്. ശരീരമാസകലം കുത്തേറ്റ സദാനന്ദനെ ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മറ്റുള്ളവര്‍ വിവിധ ആശുപത്രികളില്‍ പ്രാഥമിക ശുശ്രൂഷ നേടി. വര്‍ക്കി മാത്യു, വര്‍ഗീസ്, സദാനന്ദന്‍ എന്നിവര്‍ വഴിയാത്രക്കാരും. മറ്റുള്ളവര്‍ സമീപത്തെ കയര്‍ തറിയിലെ തൊഴിലാളികളുമാണ്.
ജോലിക്കിടെ മൂന്നാറില്‍ സ്ത്രീകള്‍ക്ക് കടന്നല്‍ കുത്തേറ്റു; 10 പേര്‍ ആശുപത്രിയില്‍
കണ്ണൂരിൽ കടന്നലിന്‍റെ കുത്തേറ്റ് മധ്യവയസ്കൻ മരിച്ചു
താമരക്കുളം മാർക്കറ്റ് ജംഗ്ഷന്‍ കടന്നൽ ഭീഷണിയിൽ; അഞ്ച് പേർക്ക് കടന്നൽ കുത്തേറ്റു