വാടാനപ്പള്ളിയിൽ 4 കടകൾക്ക് തീപിടിച്ചു, ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്ടം

Published : Feb 16, 2023, 10:22 PM ISTUpdated : Feb 16, 2023, 10:50 PM IST
 വാടാനപ്പള്ളിയിൽ 4 കടകൾക്ക് തീപിടിച്ചു, ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്ടം

Synopsis

ബീച്ച് റോഡിൽ പ്രവർത്തിക്കുന്ന പച്ചക്കറിക്കട, ചായ പീടിക, റിപ്പയറിംങ്ങ് സ്ഥാപനം, ലോട്ടറി കട എന്നിവയ്ക്കാണ് തീ പിടിച്ചത്. 

തൃശ്ശൂര്‍: വാടാനപ്പള്ളിയിൽ കടകൾക്ക് തീപിടിച്ചു. ബീച്ച് റോഡിൽ പ്രവർത്തിക്കുന്ന നാല് കടകൾക്കാണ് തീപിടിച്ചത്. ഇന്ന് രാത്രി 9 മണിയോടെയാണ് സംഭവം. ബീച്ച് റോഡിൽ പ്രവർത്തിക്കുന്ന പച്ചക്കറിക്കട, ചായ പീടിക, റിപ്പയറിംങ്ങ് സ്ഥാപനം, ലോട്ടറി കട എന്നിവയ്ക്കാണ് തീ പിടിച്ചത്. നാട്ടികയിൽ നിന്നും ഗുരുവായൂരിൽ നിന്നും ഫയർഫോഴ്സ് എത്തിയാണ് തീ അണച്ചത്. തീപിടുത്തത്തിനുള്ള കാരണം വ്യക്തമായിട്ടില്ല. തി പടരുന്നത് കടയിലെ ജീവനക്കാരാണ് കണ്ടത്. കുടുതൽ കടകളിലേക്ക് തീ വ്യാപിക്കുന്നതിന് മുമ്പ് തീയണക്കാനാൻ കഴിഞ്ഞു. ലക്ഷക്കണക്കിന് രൂപയുടെ നാശ നഷ്ടമുണ്ടായിട്ടുണ്ട് . വാടാനപ്പള്ളി പൊലീസും സ്ഥലത്തെത്തിയിരുന്നു.

PREV
Read more Articles on
click me!

Recommended Stories

സ്ഥാനാർത്ഥിയുടെ വിരൽ മുറിഞ്ഞു, വയോധികന്റെ 2 പല്ലും പോയി, തെരുവിലേറ്റ് മുട്ടിയത് എൽഡിഎഫ് സ്ഥാനാർത്ഥിയും യുഡിഎഫ് സ്ഥാനാർത്ഥിയുടെ ബന്ധുവും
കഴി‌ഞ്ഞ വർഷം 365, ഇത്തവണ 22 ദിവസത്തിനിടെ മാത്രം 95! ശബരിമലയിൽ പിടികൂടിയതിൽ 15 എണ്ണം വിഷമുള്ള പാമ്പുകൾ, ശ്രദ്ധിക്കണമെന്ന് മുന്നറിയിപ്പ്