എസിയിൽ ഷോർട്ട് സർക്യൂട്ട്, പുലർച്ചെ വീടിന് തീപിടിച്ചു, വീട്ടുപകരണങ്ങൾ കത്തിനശിച്ചു; വീട്ടുകാർ രക്ഷപ്പെട്ടത് പുക കണ്ട് ഇറങ്ങിയോടിയതിനാൽ

Published : Aug 28, 2025, 08:49 PM IST
short circuit in ac house catches fire in TVM

Synopsis

രണ്ടുനില വീടിന്റെ ഗ്രൗണ്ട് ഫ്ളോറിലുണ്ടായ തീപിടിത്തത്തിൽ വീട്ടുപകരണങ്ങളെല്ലാം അഗ്‌നിക്കിരയായി.

തിരുവനന്തപുരം: ഷോർട്ട് സർക്യൂട്ട് മൂലം വീട് കത്തിനശിച്ചു. നന്ദൻകോട് വൈലോപ്പിള്ളി സംസ്കൃതി ഭവനു സമീപം നളന്ദയിൽ ശ്യാംമോഹൻ്റെ വീടിനാണ് ഇന്നലെ പുലർച്ചെ തീ പിടിച്ചത്. പുക ഉയരുന്നത് ശ്രദ്ധിച്ച വീട്ടുകാർ വീടിനു തീപിടിച്ചതറിഞ്ഞ് പുറത്തേക്കിറങ്ങി രക്ഷപ്പെട്ടു. രണ്ടുനില വീടിന്റെ ഗ്രൗണ്ട് ഫ്ളോറിലുണ്ടായ തീപിടിത്തത്തിൽ വീട്ടുപകരണങ്ങളെല്ലാം അഗ്‌നിക്കിരയായി.

തിരുവനന്തപുരം ഫയർസ്‌റ്റേഷനിൽ നിന്ന് സീനിയർ ഫയർ ആന്റ് റസ്‌ക്യു ഓഫീസർ പ്രദീപ്‌ കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം എത്തിയാണ് രക്ഷാപ്രവർത്തനം നടത്തിയത്. എ സിയിൽ നിന്നുണ്ടായ ഷോർട്ട് സർക്യൂട്ടാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക വിവരം.

PREV
Read more Articles on
click me!

Recommended Stories

കിടപ്പുമുറിയിൽ പാതിരാത്രി ഒന്നരക്ക് 'ഭീകര' ശബ്ദം, കട്ടിലിനടിയിൽ പത്തിവിടർത്തി ഭീമൻ രാജവെമ്പാല! വീട്ടുകാർ ഞെട്ടി, വനംവകുപ്പെത്തി പിടികൂടി
വിലയുണ്ട്, ആ വിവരങ്ങൾക്ക്! 4 ഇഞ്ച് വ്യാസമുള്ള ചെറിയ ദ്വാരത്തിലൂടെ അഴുക്കുചാലിൽ വീണ മൊബൈൽ ഫോൺ, മണിക്കൂറുകൾ നീണ്ട പരിശ്രമം, ഒടുവിൽ തിരികെയെടുത്തു