
തിരുവനന്തപുരം: സസ്പെൻഷനിലായ തിരുവനന്തപുരം മംഗലപുരം എസ് ഐ വി തുളസീധരൻ നായരുടെ വാട്ട്സ്ആപ്പ് സ്റ്റാറ്റസ് വിവാദത്തിൽ. പോടാ പുല്ലേ എന്നതാണ് എസ് ഐയുടെ വാട്സ ആപ്പ് സ്റ്റാറ്റസ്. തള്ളവിരലുയത്തി നിൽക്കുന്ന ചിത്രത്തിന് താഴെയാണ് ക്യാപ്ഷനായി പോടാ പുല്ലേ എന്ന് സ്റ്റാറ്റസ് ഇട്ടിരിക്കുന്നത്.
യുവാവിന് ക്രൂരമർദനമേറ്റ സംഭവത്തിൽ കേസെടുക്കാതെ സ്റ്റേഷൻ ജാമ്യത്തിൽ പ്രതിയെ വിട്ടയച്ചതിനെ തുടന്നാണ് തുളസീധരൻ നായരെ സസ്പെന്റ് ചെയ്തത്. സസ്പെന്റ് ചെയ്ത ശനിയാഴ്ച രാത്രി എട്ടരയോടെയാണ് ഇത്തരമൊരു വാട്സ്ആപ്പ് സ്റ്റാറ്റസ് ഇട്ടത്. 25 കാരനായ എച്ച് അനസിന് മദ്ദനമേറ്റ സംഭവത്തിലെ പ്രതിയെയാണ് എസ് ഐ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടത്.
അനസിനെ മർദ്ദിച്ച സംഭവത്തിൽ പരാതി സ്വീകരിക്കാൻ എസ് ഐ വിസമ്മതിച്ചതായി അന്വേഷണത്തിൽ വ്യക്തമായിരുന്നു. അനസിനെ മർദ്ദിച്ച കേസിലെ പ്രതി ഫൈസലിനെ എസ്ഐ വെറുതെ വിടുകയും ചെയ്തു.
തിരുവനന്തപുരം മേഖല ഡിഐജി സഞ്ജയ്കുമാർ ഗുരുഡിൻ സ്റ്റേഷനിൽ നേരിട്ടെത്തി അന്വേഷിച്ചതിന് പിന്നാലെയായിരുന്നു സസ്പെൻഷൻ. . ഡിവൈഎസ്പി റാങ്കിലുള്ള ഉദ്യോഗസ്ഥൻ എസ്ഐക്കെതിരെ വകുപ്പുതല അന്വേഷണം നടത്തണമെന്നും ഡിഐജി നിർദ്ദേശിച്ചിരുന്നു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam