
കുട്ടനാട്: സെന്റ് മേരീസ് ഓർത്തഡോക്സ് ചർച്ച് പാണ്ടങ്കരി ഇടവകയുടെ 107-ാംമത് കല്ലിട്ട പെരുന്നാളിനോടനുബന്ധിച്ച് നടന്ന റാസയ്ക്ക് പാണ്ടങ്കരി ശ്രീധർമ്മ ശാസ്താ ക്ഷേത്ര നടയിൽ സ്വീകരണം നല്‍കി. റാസ ആനപ്രമ്പാൽ സൗത്ത് യു പി സ്കൂളിന് സമീപമുള്ള കുരിശടിയിൽ നിന്ന് പള്ളിയിലേക്ക് എത്തുമ്പോഴാണ് ക്ഷേത്ര നടയിൽ ഭരണസമിതിയുടെയും ഉത്സവ കമ്മിറ്റിയുടെയും നേതൃത്വത്തിൽ 151 തിരികൾ ഉള്ള നിലവിളക്ക് തെളിയിച്ച് ദീപ കാഴ്ച ഒരുക്കി സ്വീകരിച്ചത്.
ക്ഷേത്ര സമിതി പ്രസിഡന്റ് അനുറാം വി നായർ, സെക്രട്ടറി സിനു രാധേയം, ദേവസം മാനേജർ പ്രദീപ് മുണ്ടുകാട്, ഉത്സവ കമ്മറ്റി പ്രസിഡണ്ട് മനു പനപ്പറമ്പ്, സെക്രട്ടറി ഷിബു തൊണ്ണൂറിൽ, അജീഷ് മണക്കളം,ബിജു പാട്ടത്തിൽ,ഷിജു ചാത്തൻകുന്നേൽ എന്നിവർ നേതൃത്വം നല്കി. എസ്എൻഡിപി 4368-ാം നമ്പർ ശാഖയുടെ നേതൃത്വത്തിലും റാസയെ സ്വീകരിക്കുകയും പായസം വിളമ്പുകയും ചെയ്തു. എം. എസ് സുനിൽ, പി. സി. അഭിലാഷ്, മനോജ് മൂക്കാംന്തറ എന്നിവർ നേതൃത്വം നല്കി.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam