വയനാട്ടിൽ 124.39 ഗ്രാം എംഡിഎംഎ പിടികൂടിയ സംഭവം; രാസലഹരിക്കടത്ത് കേസിലെ അഞ്ചാം പ്രതി ഒളിവിൽ കഴിഞ്ഞത് കോട്ടയത്ത്, പൊക്കി പൊലീസ്

Published : Oct 27, 2026, 04:13 AM IST
Wayanad MDMA case

Synopsis

വയനാട്ടിലെ അമ്പലവയലിൽ 124 ഗ്രാം എം.ഡി.എം.എ പിടികൂടിയ കേസിലെ അഞ്ചാം പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. കോട്ടയം ചങ്ങനാശ്ശേരി തെങ്ങണയില്‍ വാടകവീട്ടില്‍ ഒളിവില്‍ കഴിയുകയായിരുന്ന മേപ്പാടി സ്വദേശി അമൽ സി.ആറിനെ തൃക്കൊടിത്താനം പൊലീസിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് പിടികൂടിയത്.

കല്‍പ്പറ്റ: അന്തര്‍സംസ്ഥാന രാസലഹരിക്കടത്ത് കേസില്‍ മുഖ്യകണ്ണികളിലൊരാളായ അഞ്ചാം പ്രതിയെ വയനാട് ജില്ലാ പൊലീസ് അറസ്റ്റ് ചെയ്തു. മേപ്പാടി നത്തംകുനി ചുണ്ടേല്‍തൊടി വീട്ടില്‍ അമല്‍ സി.ആര്‍. (26) നെയാണ് അമ്പലവയല്‍ പൊലീസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ബിജു ആന്റണിയുടെ നേതൃത്വത്തിലുള്ള അന്വേഷണസംഘം അറസ്റ്റ് ചെയ്തത്. 2026 ജൂലൈ 26-ന് അമ്പലവയല്‍ സ്റ്റേഷന്‍ പരിധിയിലെ തോമാട്ടുചാലിനടുത്ത കോട്ടൂരില്‍നിന്ന് 124.39 ഗ്രാം എം.ഡി.എം.എ.യുമായി കല്‍പ്പറ്റ മുണ്ടേരി താന്നിക്കല്‍ വീട്ടില്‍ വേണുഗോപാലിനെ (35) അറസ്റ്റ് ചെയ്തിരുന്നു. ഇതുമായി ബന്ധപ്പെട്ട് അമ്പലവയല്‍ സ്റ്റേഷനില്‍ ക്രൈം നമ്പര്‍ 587/26 ആയി എന്‍.ഡി.പി.എസ്. ആക്ടിലെ 22(c), 29 വകുപ്പുകള്‍ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തിവരികയായിരുന്നു. അന്വേഷണത്തിനിടെയാണ് അമല്‍ സി.ആര്‍. അന്തര്‍സംസ്ഥാന രാസലഹരിക്കടത്ത് സംഘത്തിലെ പ്രധാന കണ്ണിയാണെന്ന് കണ്ടെത്തിയത്.

കോട്ടയം ജില്ലയിലെ ചങ്ങനാശ്ശേരി തെങ്ങണയില്‍ വാടകവീട്ടില്‍ ഒളിവില്‍ കഴിയുകയായിരുന്ന പ്രതിയെ തൃക്കൊടിത്താനം പൊലീസിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് പിടികൂടിയത്. വയനാട് ജില്ലാ പൊലീസ് മേധാവി എസ്. ദേവമനോഹര്‍ ഐ.പി.എസ്.യുടെ മേല്‍നോട്ടത്തില്‍ നര്‍ക്കോട്ടിക് സെല്‍ ഡി.വൈ.എസ്.പി. മനോഹരന്‍ തച്ചമ്പത്തിന്റെ നേതൃത്വത്തിലുള്ള ജില്ലാ ലഹരിവിരുദ്ധ സ്‌ക്വാഡാണ് പ്രതിയെ കണ്ടെത്തുന്നതിനും പിടികൂടുന്നതിനും ആവശ്യമായ നടപടികള്‍ സ്വീകരിച്ചത്. കസ്റ്റഡിയിലെടുത്ത് അമ്പലവയല്‍ പൊലീസ് സ്റ്റേഷനിലെത്തിച്ച പ്രതിയെ വിശദമായി ചോദ്യം ചെയ്ത് മൊഴി രേഖപ്പെടുത്തിയ ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. കേസില്‍ കൂടുതല്‍ പേര്‍ ചേര്‍ന്ന് സംഘടിതമായി തുടര്‍ച്ചയായ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരുന്നതായി അന്വേഷണത്തില്‍ തെളിവുകള്‍ ലഭിച്ചിട്ടുണ്ട്.

രാസലഹരിക്കടത്തിലൂടെ സാമ്പത്തിക നേട്ടം കൈവരിച്ചതായും കണ്ടെത്തിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ മയക്കുമരുന്ന് കടത്തിനായി പണം നിക്ഷേപിച്ചവര്‍, മയക്കുമരുന്ന് കടത്തിയവര്‍, സാമ്പത്തിക ഇടപാടുകള്‍ കൈകാര്യം ചെയ്തവര്‍ എന്നിവര്‍ക്കെതിരെയും നടപടി സ്വീകരിച്ചിട്ടുണ്ട്. 12.10.2026-ന് കേസിലെ രണ്ടും മൂന്നും പ്രതികളായ സുല്‍ത്താന്‍ ബത്തേരി പള്ളിക്കണ്ടി നടുവില്‍പീടികയില്‍ വീട്ടില്‍ ജാസിം അലി (35), മുപ്പൈനാട് റിപ്പണ്‍ പുല്ലാട്ട് വീട്ടില്‍ മുഹമ്മദ് ജെയ്‌സല്‍ (26) എന്നിവരെ അറസ്റ്റ് ചെയ്തു. തുടര്‍ന്ന് 14.10.2026-ന് തോമാട്ടുചാല്‍ നരിക്കുണ്ട് കല്ലിയത്ത് വീട്ടില്‍ കെ.എസ്. സൂര്യനാരായണനെയും (25) അന്വേഷണസംഘം അറസ്റ്റ് ചെയ്തു. മയക്കുമരുന്ന് വാങ്ങുന്നതിനാവശ്യമായ സാമ്പത്തികസ്രോതസ്സ് ഒരുക്കിയത് ഇയാളാണെന്നാണ് അന്വേഷണസംഘത്തിന്റെ കണ്ടെത്തല്‍.

കേസിലെ അഞ്ചാം പ്രതിയാണ് നിലവില്‍ അറസ്റ്റിലായ അമല്‍ സി.ആര്‍. പ്രതിയെ സുല്‍ത്താന്‍ ബത്തേരി ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കി. കോടതി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തതിനെത്തുടര്‍ന്ന് മാനന്തവാടി ജില്ലാ ജയിലില്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ പാര്‍പ്പിച്ചിരിക്കുകയാണ്. കേസുമായി ബന്ധപ്പെട്ട ഡിജിറ്റല്‍ രേഖകളും ഇലക്ട്രോണിക് സാമ്പത്തിക ഇടപാടുകളുടെ തെളിവുകളും ശേഖരിച്ച് ശാസ്ത്രീയമായ അന്വേഷണം തുടരുകയാണ്. രാസലഹരിക്കടത്തിന്റെ ശൃംഖലയും അതിന് പിന്നിലുള്ള സാമ്പത്തിക ഇടപാടുകളും കണ്ടെത്തി കുറ്റകൃത്യത്തില്‍ പങ്കാളികളായ എല്ലാവരെയും നിയമത്തിന് മുന്നില്‍ കൊണ്ടുവരുന്നതിനുള്ള നടപടികളിലാണ് അന്വേഷണസംഘം.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ലഹരി സംഘത്തിനെതിരെ വിവരം നല്‍കി; ആനമങ്ങാട് സ്‌കൂള്‍ വിദ്യാര്‍ത്ഥിക്ക് നേരെ ആക്രമണം
കോവിഡ് സമയത്തെ വീട്ടുപ്രാർത്ഥനയ്ക്കിടെ 15കാരിക്ക് പീഡനം, പാസ്റ്റർക്ക് 7 വർഷം തടവും പിഴയും