
തിരുവനന്തപുരം: ലോക്ക്ഡൗണ്‍ ആരംഭിച്ചതിനു ശേഷം ഇതുവരെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് 18,958 പേര്‍ തിരുവനന്തപുരത്ത് എത്തിയതായി ജില്ലാ ഭരണകൂടം. ഇതില്‍ റെഡ്‌സോണുകളില്‍ നിന്ന് എത്തിയത് 10,665 പേര്‍. തമിഴ്‌നാട്ടില്‍ നിന്നാണ് ഏറ്റവുമധികം പേര്‍ ജില്ലയിലെത്തിയത്, 8049 പേര്‍. മഹാരാഷ്ട്ര - 1995 പേര്‍, ദില്ലി - 1319, കര്‍ണാടക - 3097, തെലങ്കാന - 665, ആന്ധ്രപ്രദേശ് - 353 എന്നിവിടങ്ങളില്‍ നിന്നും കൂടുതല്‍ ആളുകള്‍ എത്തി.
ഇഞ്ചിവിള, വാളയാര്‍, മുത്തങ്ങ, മഞ്ചേശ്വരം, ആര്യങ്കാവ്, കുമളി എന്നീ ചെക്ക്‌പോസ്റ്റുകളിലൂടെയും ട്രെയിനിലൂടെയും ആഭ്യന്തര വിമാന സര്‍വീസിലൂടെയുമാണ് രാജ്യത്തിനകത്തു നിന്നുള്ളവര്‍ എത്തിയത്. വിദേശ രാജ്യങ്ങളില്‍ നിന്നും 52 വിമാനങ്ങള്‍ ഇതുവരെ എത്തിയിട്ടുണ്ട്. കുവൈറ്റ്, ദുബായ്, അബുദാബി, മസ്‌കറ്റ്, ഷാര്‍ജ തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നാണ് കൂടുതല്‍ പേര്‍ എത്തിയത്.
വിദേശത്തു നിന്ന് വിവിധ ജില്ലക്കാരായ 9,484 പേര്‍ തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തി. ഇതുവരെ ആകെ 35,537 പേര്‍ക്ക് കോവിഡ് ജാഗ്രത പോര്‍ട്ടല്‍ വഴി പാസ് നല്‍കിയിരുന്നു. ഇതില്‍ 16,579 പേര്‍ വിവിധ കാരണങ്ങളാല്‍ വന്നിട്ടില്ല. സംസ്ഥാനത്തിനു പുറത്തുനിന്ന് ട്രെയിനിലും വാഹനത്തിലും ആഭ്യന്തര വിമാനങ്ങളിലും എത്തുന്നവര്‍ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്ത് പാസെടുക്കണം. വിദേശത്തു നിന്നുമെത്തുന്നവരുടെ വിവരങ്ങള്‍ എയര്‍പോര്‍ട്ടില്‍വച്ചാണ് പോര്‍ട്ടലില്‍ ഉള്‍പ്പെടുത്തുന്നത്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam