കെഎ 41 എം.ബി 5567 നമ്പര്‍ കാർ, തടഞ്ഞുനിർത്തിയപ്പോൾ ആറ് ബെം​ഗളൂരു യുവാക്കൾ; പരിശോധനയിൽ കണ്ടെത്തിയത് മയക്കുമരുന്ന്

Published : Oct 06, 2025, 03:02 AM IST
Bengaluru Youth

Synopsis

തടഞ്ഞുനിർത്തിയപ്പോൾ ആറ് ബെം​ഗളൂരു യുവാക്കൾ; പരിശോധനയിൽ കണ്ടെത്തിയത് മയക്കുമരുന്ന്. വാഹന പരിശോധനക്കിടെ ആറംഗസംഘം സഞ്ചരിച്ച കാര്‍ തടഞ്ഞു നിര്‍ത്തി പരിശോധിക്കുകയായിരുന്നു.

തിരുനെല്ലി: മയക്കുമരുന്നുമായി ചെക്‌പോസ്റ്റ് കടക്കാന്‍ ശ്രമിക്കുന്നതിനിടെ ഇതര സംസ്ഥാനക്കാരായ നാല് യുവാക്കളെ തിരുനെല്ലി പൊലീസ് പിടികൂടി. ബെംഗളുരു സ്വദേശികളായ അര്‍ബാസ്(37), ഉമര്‍ ഫാറൂഖ് (28), മുഹമ്മദ് സാബി (28), ഇസ്മയില്‍ (27), ഉംറസ് ഖാന്‍ (27), സൈദ് സിദ്ധിഖ് (27) എന്നിവരെയാണ് ജില്ലാ ലഹരിവിരുദ്ധ സ്‌ക്വാഡും അതിര്‍ത്തിയില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന മറ്റു പൊലീസുകാരും പിടികൂടിയത്. കഴിഞ്ഞ ദിവസം രാവിലെ ബാവലി ചെക്‌പോസ്റ്റിന് സമീപം നടത്തിയ വാഹന പരിശോധനക്കിടെ ആറംഗസംഘം സഞ്ചരിച്ച കാര്‍ തടഞ്ഞു നിര്‍ത്തി പരിശോധിക്കുകയായിരുന്നു. രണ്ട് ഗ്രാം എംഡിഎംഎയും രണ്ട് ഗ്രാം കഞ്ചാവുമാണ് പ്രതികളില്‍ നിന്ന് കണ്ടെടുത്തത്. പനമരം പൊലീസ് സബ് ഇന്‍സ്‌പെക്ടര്‍ കെ.എം. സന്തോഷ് മോന്‍, തിരുനെല്ലി സബ് ഇന്‍സ്‌പെക്ടര്‍ സജിമോന്‍ പി സെബാസ്റ്റ്യന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്. യുവാക്കള്‍ സഞ്ചരിച്ച കെഎ 41 എം.ബി 5567 നമ്പര്‍ കാറും പോലീസ് കസ്റ്റഡിയിലെടുത്തു.

PREV
Read more Articles on
click me!

Recommended Stories

വാഹനം വീണുകിടക്കുന്നത് കണ്ടത് വഴിയിലൂടെ പോയ യാത്രക്കാർ, കലുങ്ക് നിർമാണത്തിനെടുത്ത കുഴിയിലേക്ക് ബൈക്ക് വീണ് യുവാവിന് ദാരുണാന്ത്യം
'കാർ ബൈക്കിന് സൈഡ് നൽകിയില്ല, വണ്ടിയിൽ തട്ടാൻ ശ്രമിച്ചു'; കൊല്ലത്ത് യുവാവിനെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച പ്രതികൾ പിടിയിൽ