
തൃശൂർ: അതിരപ്പിള്ളിയിൽ കാർ ഡിവൈഡറിൽ ഇടിച്ച് കത്തി. വെറ്റിലപ്പാറ ഡിവൈഡറിൽ വൈകീട്ട് ഏഴിനാണ് സംഭവം. അതിരപ്പള്ളിയിൽ നിന്നും ചാലക്കുടി ഭാഗത്തേക്ക് വന്ന തൃശ്ശൂർ സ്വദേശികളായ വിനോദസഞ്ചാരികളുടെ കാറാണ് തീ പിടിച്ചത്. നാലു മുതിർന്നവരും മൂന്ന് കുട്ടികളും ഉൾപ്പെടെ വാഹനത്തിൽ 7 പേരാണ് ഉണ്ടായിരുന്നത്. ആനമല റോഡിൽ വെറ്റിലപ്പാറ പാലത്തിന് സമീപമാണ് സംഭവമുണ്ടായത്. പരിക്കേറ്റവരെ രണ്ട് ആംബുലൻസുകളിലായി ചാലക്കുടി യിലെ ആശുപത്രിയിലേക്ക് മാറ്റി.