പെയ്ന്‍റിങ് ജോലിക്കിടെ വീടിന്റെ സണ്‍ഷേഡില്‍ നിന്നും താഴെ വീണ് തൊഴിലാളിക്ക് ദാരുണാന്ത്യം

Published : Oct 05, 2025, 09:45 PM IST
Worker Death

Synopsis

തിരുവനന്തപുരം സ്വദേശിയായ പെയിന്റിംഗ് തൊഴിലാളി തമിഴ്നാട്ടിൽ കെട്ടിടത്തിൽ നിന്നും വീണ് മരിച്ചു. കുന്നത്തുകാല്‍ സ്വദേശി ഹരികുമാർ (56) ആണ് മരിച്ചത്. ജോലിക്കിടെ സൺഷേഡിൽ നിന്ന് വീണ് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റതിനെ തുടർന്നായിരുന്നു അന്ത്യം.

തിരുവനന്തപുരം: പെയിന്റിംഗ് ജോലിക്കിടെ കെട്ടിടത്തിൽ നിന്നും താഴെ വീണ് തൊഴിലാളിയ്ക്ക് ദാരുണാന്ത്യം. കുന്നത്തുകാല്‍ തച്ചന്‍കോട് തേരിവിള പുത്തന്‍വീട്ടില്‍ ഹരികുമാര്‍ (56) ആണ് മരിച്ചത്. തമിഴ്നാട് പുരവൂരിലെ വീട്ടില്‍ ജോലിക്കിടെ ശനിയാഴ്ച വൈകുന്നേരം അഞ്ച് മണിയോടെ വീടിന്റെ സണ്‍ഷേഡില്‍ നിന്നും താഴെ വീഴുകയായിരുന്നു. വീഴ്ചയിൽ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ഹരികുമാറിനെ ഉടന്‍ തന്നെ കാരക്കോണം മെഡിക്കല്‍ കോളെജില്‍ പ്രവേശിപ്പിച്ചുവെങ്കിലും രാത്രിയോടെ മരിച്ചു. അപകടം നടന്ന സ്ഥലം തമിഴ്‌നാട് ആയതിനാല്‍ കന്നുമാമൂട് പൊലീസ് കേസെടുത്ത് മൃതദേഹം കുഴിത്തുറ ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ഇന്ന് വൈകുന്നേരത്തോടെ സംസ്‌കരിച്ചു. ഭാര്യ- അമ്പിളി ,മക്കള്‍ രാഹുല്‍, ഹരിത. 

PREV
Read more Articles on
click me!

Recommended Stories

ക്രിസ്തുമസ്-പുതുവത്സര അവധി; നാട്ടിലേയ്ക്ക് പോകാൻ റെഡിയാകാം, കെഎസ്ആർടിസി സ്പെഷ്യൽ സർവ്വീസുകൾ ബുക്കിംഗ് ആരംഭിച്ചു
ജൂനിയര്‍ വിദ്യാര്‍ത്ഥിക്ക് ക്രൂര മര്‍ദ്ദനം; സീനിയര്‍ വിദ്യാര്‍ത്ഥിക്കെതിരെ കേസെടുത്ത് പൊലീസ്, കോളേജിനെതിരെ ബന്ധുക്കള്‍