ആറടിയുണ്ടായിട്ടും ആരുടെയും കണ്ണിൽപ്പെടാതെ മൂന്നാം നിലയിൽ, കെട്ടിടത്തിൽ വമ്പനൊരു മൂർഖൻ; പിടികൂടി വനത്തിൽ വിട്ടു

Published : Oct 22, 2024, 10:54 PM IST
ആറടിയുണ്ടായിട്ടും ആരുടെയും കണ്ണിൽപ്പെടാതെ മൂന്നാം നിലയിൽ, കെട്ടിടത്തിൽ വമ്പനൊരു മൂർഖൻ; പിടികൂടി വനത്തിൽ വിട്ടു

Synopsis

പിടികൂടിയ പാമ്പിനെ പ്ലാംബ്ല വനത്തിലെ ഓഡിറ്റ് വൺ മേഖലയിൽ തുറന്നുവിട്ടു. പാമ്പിനെ മുറിക്കുള്ളിൽ കണ്ടതോടെ വിവരം വനംവകുപ്പിനെ അറിയിക്കുകയായിരുന്നു.

ഇടുക്കി: അടിമാലി ടൗണിൽ ബഹുനില കെട്ടിടത്തിന്‍റെ മൂന്നാം നിലയിൽ കയറിക്കൂടിയ മൂർഖൻ പാമ്പിനെ പിടികൂടി. അടിമാലി ടൗണിൽ ബസ് സ്റ്റാൻഡ് ജംഗ്ഷന് സമീപത്തെ ബഹുനില കെട്ടിടത്തിനുള്ളിലായിരുന്നു മൂർഖൻ പാമ്പ് കയറിക്കൂടിയത്. ആറ് വയസോളം പ്രായം വരുന്ന ആറടിയോളം നീളമുള്ള പാമ്പിനെയാണ് പിടികൂടിയതെന്ന് സ്നേക്ക് റെസ്ക്യൂ ടീം അംഗങ്ങൾ പറഞ്ഞു.

Read More... ഹെല്‍മെറ്റിട്ട ആളെ കണ്ട് കാട്ടാനകൾ പേടിച്ചോ? മരണം മുന്നിൽ കണ്ട യുവാവിന്റെ അത്ഭുത രക്ഷപ്പെടല്‍, വീഡിയോ

പിടികൂടിയ പാമ്പിനെ പ്ലാംബ്ല വനത്തിലെ ഓഡിറ്റ് വൺ മേഖലയിൽ തുറന്നുവിട്ടു. പാമ്പിനെ മുറിക്കുള്ളിൽ കണ്ടതോടെ വിവരം വനംവകുപ്പിനെ അറിയിക്കുകയായിരുന്നു. തുടർന്ന് അടിമാലി ഫോറസ്റ്റ് റെയിഞ്ച് സ്നേക്ക് റെസ്ക്യൂ സംഘവും, മച്ചിപ്ലാവ് ഫോറസ്റ്റ് സ്റ്റേഷനിലെ ഗാർഡുമാരുമെത്തി കെട്ടിടത്തിനുള്ളിൽ നിന്നും മൂർഖൻ പാമ്പിനെ പിടികൂടുകയായിരുന്നു.

Asianet News Live

 

PREV
Read more Articles on
click me!

Recommended Stories

തദ്ദേശ തെരഞ്ഞെടുപ്പ്, തൃശൂർ എറണാകുളം ജില്ലാ അതിർത്തിയിൽ ഇനി അഞ്ച് ദിവസം ഡ്രൈ ഡേ
കുപ്രസിദ്ധ കുറ്റവാളി ബാലമുരുകന്റെ കൂട്ടാളി ഇമ്രാൻ കൊച്ചിയിൽ പിടിയിൽ, തെങ്കാശിയിൽ ബാലമുരുകനെ കണ്ടെത്തി പൊലീസ്