കൂട്ടത്തില്‍ നിന്ന് വേറിട്ട് നിന്ന ഒരു കാട്ടാന യുവാവിന് നേരെ പാഞ്ഞടുക്കുകയായിരുന്നു. 

കൽപ്പറ്റ: വയനാട് അതിര്‍ത്തിയായ ബന്ദിപ്പൂര്‍ കടുവ സങ്കേതത്തിനുള്ളിലെ റോഡില്‍ കാട്ടാനകള്‍ക്ക് മുമ്പില്‍ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ട് യുവാവ്. റോഡിലിറങ്ങിയ ആനയില്‍ നിന്ന് രക്ഷ തേടി ഓടിയത് മറ്റൊരു ആനയുടെ മുമ്പിലേക്ക്. ഹെല്‍മറ്റ് വെച്ചയാളെ കണ്ടതിനാലോ മറ്റോ ആനകള്‍ പേടിച്ചോടിയതിനാലാണ് യുവാവിന് ജീവന്‍ തിരികെ കിട്ടിയത്. വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലാണ്. 

ബൈക്കില്‍ റോഡില്‍ നില്‍ക്കുന്ന യുവാവിനെയാണ് വീഡിയോയിൽ ആദ്യം കാണുന്നത്. കൂട്ടത്തില്‍ നിന്ന് വേറിട്ട് നിന്ന ഒരു ആന യുവാവിനടുത്തേക്ക് വന്നതോടെയാണ് കാര്യങ്ങള്‍ മാറിമറിഞ്ഞത്. ബന്ദിപ്പൂര്‍ വന്യജീവി സങ്കേതത്തിനുള്ള സാധാരണ റോഡിലാണ് സംഭവങ്ങള്‍ ഉണ്ടായത്. കാട്ടാനകളെ കണ്ട് ബൈക്ക് തിരിച്ച് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ ആന യുവാവിന്റെ സമീപത്തെത്തി. എന്നാല്‍ വെപ്രാളത്തില്‍ വാഹനനത്തിന്റെ ആക്‌സിലേറ്റര്‍ കൂടി ബൈക്ക് മറിയുകയും യുവാവ് ഓടി മാറുകയുമായിരുന്നു. 

ഒരു ആനയുടെ മുന്നിൽ നിന്ന് മാറിയ യുവാവ് ഓടിയെത്തിയത് മറ്റൊരു ആനയുടെ മുമ്പിലേക്കായിരുന്നു. ഈ ആനയാണ് പേടിച്ച് റോഡിലേക്ക് ഓടിയത്. അല്‍പ്പ നേരം റോഡില്‍ നിന്ന ആനകള്‍ സ്വയം പിന്തിരിയുകയായിരുന്നു. ആനകള്‍ വനത്തിലേക്ക് തിരികെ കയറിയതോടെ യുവാവ് ബൈക്ക് എടുത്ത് യാത്ര തുടര്‍ന്നു. ഒരു കുട്ടിയും രണ്ട് വലിയ ആനകളുമായിരുന്നു ഉണ്ടായിരുന്നത്. പിന്നിലുണ്ടായിരുന്ന ബസിലെ യാത്രക്കാരാണ് ദൃശ്യം പകര്‍ത്തിയതെന്നാണ് കരുതുന്നത്. 

ആനകൾ പിന്മാറിയത് പേടിച്ചോ? യുവാവിന്റെ അത്ഭുത രക്ഷപ്പെടലിന്റെ ദൃശ്യം

READ MORE: വഖഫ് ബിൽ; ജെപിസി യോ​ഗത്തിൽ നാടകീയ സംഭവങ്ങൾ, തൃണമൂൽ എംപിയ്ക്ക് സസ്പെൻഷൻ