ഓട്ടോയും പിക്കപ്പ് വാനും കൂട്ടിയിടിച്ച് ഓട്ടോ ഡ്രൈവറടക്കം ആറ് പേർക്ക് പരിക്ക്

Published : Feb 23, 2025, 09:11 PM IST
ഓട്ടോയും പിക്കപ്പ് വാനും കൂട്ടിയിടിച്ച് ഓട്ടോ ഡ്രൈവറടക്കം ആറ് പേർക്ക് പരിക്ക്

Synopsis

കണ്ണങ്കര സ്വദേശികളായ ഒരു കുടുംബത്തിലെ അഞ്ച് പേർക്കാണ് പരിക്കേറ്റത്. അതിൽ അഞ്ച് വയസുള്ള കുട്ടിയുമുണ്ട്

ചേർത്തല: ഓട്ടോയും പിക്കപ്പ് വാനും കൂട്ടിയിടിച്ച് ഓട്ടോ ഡ്രൈവറടക്കം ആറ് പേർക്ക് പരിക്ക്. ദേശീയപാത തിരുവിഴ കവലയ്ക്ക് കിഴക്കുവശം ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവം. ചേർത്തലയിൽ കോഴിവളം ഇറക്കിയശേഷം കായിപ്പുറത്തേയ്ക്ക് പോകുകയായിരുന്ന പിക്കപ്പ് വാനും, ചെറുവാരണം പുത്തനമ്പലം ഭാഗത്ത് നിന്ന് കണിച്ചുകുളങ്ങര ക്ഷേത്രത്തിലേയ്ക്ക് പോയ ഓട്ടോയുമാണ് ഇടിച്ചത്. 

കണ്ണങ്കര സ്വദേശികളായ ഒരു കുടുംബത്തിലെ അഞ്ച് പേർക്കാണ് പരിക്കേറ്റത്. അതിൽ അഞ്ച് വയസുള്ള കുട്ടിയുമുണ്ട്. ഓട്ടോ പൂർണ്ണമായും തകർന്നു. ഓട്ടോയിലുണ്ടായിരുന്ന ഡ്രൈവറും സ്ത്രീകളും റോഡിലേയ്ക്ക് തെറിച്ച് വീണു. സ്ത്രീകൾക്ക് തലയ്ക്കും, കാലുകൾക്കും പരിക്കേറ്റതിനെ തുടർന്ന് സ്വകാര്യ ആശുപത്രിയിലും തുടർന്ന് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.

കാമുകിമാർക്കൊപ്പം മഹാകുംഭമേളയ്ക്ക് പോയി, ഫോൺ ലൊക്കേഷൻ നോക്കി പിന്നാലെ പൊലീസ്; മോഷണക്കേസിൽ അറസ്റ്റ്

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഒരു മാസം ഫോൺ ഉപയോഗിച്ചില്ല, സ്വിച്ച് ഓഫ് ചെയ്ത് വച്ചു, കൃഷ്ണഗിരിയില്‍ ഉണ്ടെന്ന് വിവരം കിട്ടി പൊലീസെത്തി; പോക്സോ കേസ് പ്രതി പിടിയിൽ
സിസിടിവി എല്ലാം കണ്ടതിനാൽ കേസ് അന്യായമെന്ന് തെളിഞ്ഞു; 19കാരിക്കെതിരെ കേസെടുത്ത എസ്ഐയെ സ്ഥലംമാറ്റും