
കൊച്ചി: കളമശ്ശേരിയിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. കളമശ്ശേരി എൻഎഡി ശാന്തിഗിരി കാരക്കാട്ടിൽ ഇന്ന് ഉച്ചയോടെയാണ് സംഭവം. ഇടറോഡിലൂടെ പോകുന്നതിനിടെ കാറിന്‍റെബോണറ്റിൽ നിന്നും പുക ഉയർന്നതിനെ തുടർന്ന് ഡ്രൈവർ കാർ നിർത്തി പുറത്തേക്കിറങ്ങുകയായിരുന്നു. കാറിൽ നിന്ന് ഡ്രൈവര്‍ ഇറങ്ങിയ ഉടനെ തീ ആളിപടര്‍ന്നു.
വാഹനത്തിന്‍റെ മുൻവശം പൂർണമായും കത്തിനശിച്ചു. തീ ഉയരുന്നത് കണ്ട് പ്രദേശവാസികൾ വീടുകളിൽനിന്ന് വെള്ളം ഉപയോഗിച്ച് തീ അണയ്ക്കുകയായിരുന്നു. സമീപത്തെ വീട്ടിൽ നിന്ന് പൈപ്പിലൂടെ വെള്ളം അടിച്ചാണ് തീയണച്ചത്. കാറിൽ നിന്ന് വലിയ രീതിയിൽ പുകയും ഉയര്‍ന്നു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam