മീറ്ററുകൾ മാത്രം നീളമുള്ള ചെറുപാലം, എൽഡിഎഫും യുഡിഎഫും മത്സരിച്ച് ഉദ്ഘാടനം, പണി തീർന്നില്ലെന്ന് നാട്ടുകാർ

Published : Sep 08, 2025, 11:53 AM IST
bridge inauguration

Synopsis

എൽഡിഎഫ് ഔദ്യോഗിക ഉദ്ഘാടനത്തിന് മുന്നേ രാവിലെ 11 മണിക്ക് സിപിഎം പാലത്തിൻറെ ഉദ്ഘാടനം നടത്തുകയായിരുന്നു.

മാനന്തവാടി: വയനാട് മാനന്തവാടി നഗരസഭയിൽ ഒരു പാലത്തിന് രണ്ടു ഉദ്ഘാടനം. ചോയിമൂല - കല്ലിയോട് വാർഡുകളെ ബന്ധിപ്പിക്കുന്ന പാലമാണ് രണ്ട് ഉദ്ഘാടനത്തിന് വേദിയായത്. ഇന്നലെ വൈകിട്ട് നാലുമണിക്ക് യുഡിഎഫ് ഭരിക്കുന്ന നഗരസഭ പാലത്തിന്റെ ഉദ്ഘാടനം തീരുമാനിച്ചിരുന്നു. എന്നാൽ സംഘാടകസമിതിയോ ആലോചനാ യോഗമോ ചേരാതെയാണ് ഉദ്ഘാടനം നടത്തുന്നതെന്ന് ആരോപിച്ച എൽഡിഎഫ് ഔദ്യോഗിക ഉദ്ഘാടനത്തിന് മുന്നേ രാവിലെ 11 മണിക്ക് സിപിഎം പാലത്തിൻറെ ഉദ്ഘാടനം നടത്തുകയായിരുന്നു. എന്നാൽ പാലത്തിൻറെ പണി മുഴുവൻ പൂർത്തിയാകാതെയാണ് ഉദ്ഘാടനങ്ങൾ എന്നാണ് നാട്ടുകാരുടെ ആക്ഷേപം.

 നഗരസഭയുടെ 2024-25 വർഷത്തെ ജനകീയാസൂത്രണ പദ്ധതി പ്രകാരം 20 ലക്ഷം രൂപ ചെലവിലാണ് പാലം നിർമ്മിച്ചതെന്നാണ് സ്ഥലത്ത് നഗരസഭയുടെ ഫ്ലക്സിൽ വിശദമാക്കിയിട്ടുള്ളത്. മാനന്തവാടി നഗരസഭാ ചെയർപേഴ്സൺ സി കെ രത്നവല്ലിയായിരുന്നു യുഡിഎഫ് പാലം ഉദ്ഘാടനത്തിന് ചുമതലപ്പെടുത്തിയിരുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് വാർത്തകൾ കാണാം

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

നൈറ്റ് ഡ്യൂട്ടി കഴിഞ്ഞ് പൊലീസുകാരൻ വീട്ടിലെത്തിയില്ല, മുഹമ്മയിൽ തെരച്ചിലിൽ സ്റ്റേഷന്റെ ടെറസിൽ മൃതദേഹം
ഹോട്ടലെന്നെഴുതിയ താൽക്കാലിക കെട്ടിടം, അകത്ത് നടക്കുന്നത് 'അടിമാലി ജോയി'യുടെ ചാരായം വിൽപന, പിടിച്ചടുത്തത് 43 ലിറ്റ‍ർ