വിറ്റത് ചെറിയ അയല, വീഡിയോയിൽ വലിയ സൈസ് അയല; കൊടും ചതി എന്തിനെന്ന് ഈ അമ്മ ചോദിക്കുന്നു, ഉപജീവനം തകർക്കാൻ ശ്രമിച്ചെന്ന് പരാതി

Published : Jul 25, 2026, 07:29 PM IST
mackerel viral video

Synopsis

വെഞ്ഞാറമൂട്ടിൽ വർഷങ്ങളായി മീൻ കച്ചവടം നടത്തുന്ന കുടുംബത്തിനെതിരെ സോഷ്യൽ മീഡിയയിൽ വ്യാജ പ്രചരണം. തങ്ങളുടെ കടയിൽ നിന്ന് വാങ്ങിയ മീൻ കേടായതാണെന്ന് കാണിക്കുന്ന വീഡിയോ വ്യാജമാണെന്നും ഉപജീവനമാർഗം തകർക്കാനുള്ള ശ്രമമാണിതെന്നും കുടുംബം ആരോപിക്കുന്നു. സംഭവത്തിൽ ഇവർ പോലീസിൽ പരാതി നൽകാൻ ഒരുങ്ങുകയാണ്.

തിരുവനന്തപുരം: ​വെഞ്ഞാറമൂട് വർഷങ്ങളായി കച്ചവടം നടത്തുന്ന മീൻ വിൽപ്പനക്കാർക്കെതിരെ വ്യാജ പ്രചരണമെന്ന് പരാതി. തങ്ങളുടെ സ്ഥാപനത്തെയും ഉപജീവനമാർഗത്തെയും തകർക്കാൻ സോഷ്യൽ മീഡിയയിലൂടെ വ്യാജ പ്രചാരണം നടത്തുന്നുവെന്ന പരാതിയുമായി വെഞ്ഞാറമൂട് മുക്കുന്നൂരിലെ മീൻ കച്ചവട കുടുംബം പൊലീസിനെ സമീപിക്കാൻ ഒരുങ്ങുകയാണ്. കടയിൽ നിന്ന് വാങ്ങിയ മീൻ കേടായതാണെന്ന് കാണിച്ച് വ്യാജ വീഡിയോ പ്രചരിപ്പിച്ചതോടെയാണ് കുടുംബം രംഗത്തെത്തിയത്.

​കഴിഞ്ഞ ദിവസമാണ് ഈ കടയിൽ നിന്ന് വാങ്ങി കൊണ്ടുപോയ മീൻ മോശമാണെന്ന് ആരോപിച്ച് ഒരാൾ സോഷ്യൽ മീഡിയയിൽ വീഡിയോ പ്രചരിപ്പിച്ചത്. അയല കറിവെക്കാനെടുത്തപ്പോൾ ചീഞ്ഞിരുന്നതായാണ് പരാതി. എന്നാൽ ആരോപണം പൂർണമായും തെറ്റാണെന്ന് കടയുടമകൾ പറയുന്നു. കടയിൽ നിന്ന് വാങ്ങി കൊണ്ടുപോയ ചെറിയ സൈസ് അയലയ്ക്ക് പകരം, തെറ്റിദ്ധരിപ്പിക്കുന്ന രീതിയിൽ വലിയ സൈസ് അയല കാണിച്ചാണ് വീഡിയോ പടച്ചുവിട്ടിരിക്കുന്നത്. തങ്ങളുടെ സ്ഥാപനത്തെ തകർക്കാൻ മനപ്പൂർവം നിർമ്മിച്ച വീഡിയോയാണിതെന്ന് ഇവർ വ്യക്തമാക്കുന്നു.

​തങ്ങൾ പൂർണമായും ഗുണനിലവാരമുള്ള മീൻ മാത്രമാണ് വിൽക്കുന്നതെന്നും സ്വന്തം കുടുംബം കഴിക്കുന്ന അതേ ഭക്ഷണമാണ് ഉപഭോക്താക്കൾക്കും നൽകുന്നതെന്നും കടയുടമകൾ കൂട്ടിച്ചേർത്തു. തലമുറകളായി നടത്തുന്ന കച്ചവടത്തിനെതിരെ ഉയർന്ന ഇത്തരം വ്യാജ പ്രചാരണങ്ങൾ കുടുംബത്തെയും ഉപജീവനത്തെയും മാനസികമായി വലിയ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. സംഭവത്തിൽ കുറ്റക്കാർക്കെതിരെ ശക്തമായ നടപടി വേണമെന്നാണ് ഇവരുടെ ആവശ്യം.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

BB
About the Author

Bibin Babu

2018 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ജേണലിസത്തില്‍ ബിരുദവും പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. ഒമ്പത് വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. അണ്ടര്‍ 17 ഫിഫ ലോകകപ്പ്, ഐപിഎൽ, ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകൾ തുടങ്ങിയ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: bibin@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ഓപ്പറേഷൻ തൂഫാൻ: വടകരയിൽ അധ്യാപിക അറസ്റ്റിൽ
മാലിന്യം തരംതിരിക്കുന്നതിനിടെ കവറിൽ നിന്ന് ചാടിയത് ജീവനുള്ള പാമ്പ്; കടുത്ത നടപടി വേണമെന്ന് ഹരിതകർമ്മസേന