ദുർഗന്ധം വമിച്ചതിനെ തുടർന്ന് പരിശോധന; നാല് ദിവസം പഴക്കമുള്ള മൃതദേഹം കണ്ടെത്തി, മൃതദേഹം അഴുകിയ നിലയിൽ

Published : Jul 01, 2026, 10:40 AM IST
crime news

Synopsis

ട്ടപ്പലം പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന് സമീപത്തായാണ് പുരുഷന്റെ അഴുകിയ നിലയിൽ കണ്ടെത്തിയത്. പരിസരത്ത് ദുർഗന്ധം വമിച്ചതോടെ നാട്ടുകാരാണ് പൊലീസിൽ വിവരം അറിയിച്ചത്.

തിരുവനന്തപുരം: തിരുവനന്തപുരം ചിറയിൻകീഴിൽ നാല് ദിവസം പഴക്കമുള്ള മൃതദേഹം കണ്ടെത്തി. മുട്ടപ്പലം പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന് സമീപത്തായാണ് പുരുഷന്റെ അഴുകിയ നിലയിൽ കണ്ടെത്തിയത്. പരിസരത്ത് ദുർഗന്ധം വമിച്ചതോടെ നാട്ടുകാരാണ് പൊലീസിൽ വിവരം അറിയിച്ചത്. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. നിരവധി കേസുകളിൽ പ്രതിയായ മിന്നൽ ഫൈസൽ എന്ന ആളാണോ മരിച്ചത് എന്ന സംശയം പൊലീസിനുണ്ട്. ഇയാൾ അടുത്തയാണ് ജയിലിൽ നിന്നും പുറത്തിറങ്ങിയത്. ഇയാൾ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ സമീപത്തുള്ള ഒരു വീട്ടിൽ താമസിച്ചു വരികയായിരുന്നു. എന്നാൽ മരിച്ചത് ആരാണെന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടില്ല.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

മുതലപ്പൊഴിയിൽ ശക്തമായ കടൽക്ഷോഭത്തിൽ മത്സ്യബന്ധന വള്ളം മറിഞ്ഞു; തൊഴിലാളികൾ അത്ഭുതകരമായി രക്ഷപ്പെട്ടു
കോവിഡ് ലോക്ക്ഡൗൺ ലംഘിച്ചു, പിക്കപ്പ് ഓട്ടോയിൽ മാസ്‌ക് ധരിക്കാതെ പോകുമ്പോൾ പൊലീസ് കഞ്ചാവുമായി പിടിച്ചു; പ്രതികൾക്ക് തടവുശിക്ഷ