ആരും കാണാതെ ഒളിച്ചു കടത്താൻ നോക്കി, 10 വ‌ർഷം മുൻപ് മാരുതി സ്വിഫ്റ്റ് കാറിൽ കഞ്ചാവ് കടത്തിയ പ്രതിക്ക് 2 വ‌‌‍‌ർഷം കഠിന തടവ്

Published : Jul 20, 2025, 08:14 AM IST
Ganja Smuggling

Synopsis

മാരുതി സ്വിഫ്റ്റ് കാറിൽ കഞ്ചാവ് കടത്തിയ രണ്ടാം പ്രതിക്ക് രണ്ടു വർഷം കഠിന തടവും മുപ്പതിനായിരം രൂപ പിഴയും വിധിച്ച് കോടതി. 

കാസ‌ർ​ഗോഡ്: മാരുതി സ്വിഫ്റ്റ് കാറിൽ കഞ്ചാവ് കടത്തിയ രണ്ടാം പ്രതിക്ക് രണ്ടു വർഷം കഠിന തടവും മുപ്പതിനായിരം രൂപ പിഴയും. കാസർഗോഡ് അഡീഷണൽ ഡിസ്ട്രിക്റ്റ് & സെഷൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്. പിഴയടച്ചില്ലെങ്കിൽ മൂന്ന് മാസം അധിക തടവും വിധിച്ചു.ഈ കേസിലെ ഒന്നാം പ്രതിയെ മുമ്പ് ശിക്ഷിച്ചിരുന്നു. 10 വ‌ർഷം മുൻപ് 29/11/2015 ന് രാത്രി 11.30 മണിയോടെയാണ് സംഭവം.

KL14 N 7919 നമ്പർ കാറിൽ 4.830 കിലോ​ഗ്രാം കഞ്ചാവാണ് ഇവ‌ കടത്തിയത്. 39 വയസുകാരനായ അബ്ദുൾറൗഫിനാണ് ഇപ്പോൾ ശിക്ഷ വിധിച്ചിരിക്കുന്നത്. ബേള ഗ്രാമത്തിലെ സീതാംഗോളി എന്ന സ്ഥലത്ത് വെച്ചാണ് കാറിൽ കടത്തുകയായിരുന്ന കഞ്ചാവുമായി പ്രതികളെ പിടികൂടിയത്. സബ്ബ്-ഇൻസ്പെക്ടർ എ സന്തോഷ്കുമാർ ,പൊലീസുകാരായ ശശിധരൻ കെ ,രതീഷ് എം ,രഞ്ജിത്ത് ,അഹമ്മദ് എന്നിവരുടെ നേതൃത്വത്തിലാണ് കഞ്ചാവ് പിടിച്ചെടുത്തത്.

PREV
Read more Articles on
click me!

Recommended Stories

കിടപ്പുമുറിയിൽ പാതിരാത്രി ഒന്നരക്ക് 'ഭീകര' ശബ്ദം, കട്ടിലിനടിയിൽ പത്തിവിടർത്തി ഭീമൻ രാജവെമ്പാല! വീട്ടുകാർ ഞെട്ടി, വനംവകുപ്പെത്തി പിടികൂടി
വിലയുണ്ട്, ആ വിവരങ്ങൾക്ക്! 4 ഇഞ്ച് വ്യാസമുള്ള ചെറിയ ദ്വാരത്തിലൂടെ അഴുക്കുചാലിൽ വീണ മൊബൈൽ ഫോൺ, മണിക്കൂറുകൾ നീണ്ട പരിശ്രമം, ഒടുവിൽ തിരികെയെടുത്തു