ചികിത്സക്കെത്തിയ ആളുടെ കയ്യില്‍ ചാക്ക്, കടിച്ച പാമ്പിനെയും കൊണ്ട് ആശുപത്രിയിൽ ചികിത്സക്കെത്തി തൊഴിലാളി

Published : Feb 02, 2025, 01:36 PM IST
ചികിത്സക്കെത്തിയ ആളുടെ കയ്യില്‍ ചാക്ക്, കടിച്ച പാമ്പിനെയും കൊണ്ട് ആശുപത്രിയിൽ ചികിത്സക്കെത്തി തൊഴിലാളി

Synopsis

സഹ തൊഴിലാളികൾക്കൊപ്പം കാപ്പി പറിക്കുന്നതിനടയിൽ കാപ്പിച്ചെടിയുടെ മുകളിലിരുന്ന പാമ്പ് കണ്ണയ്യന്റെ തലയിൽ മൂന്നിടത്തായി കടിയ്ക്കുകയായിരുന്നു

ഗൂഢല്ലൂർ: കാപ്പി പറിക്കുന്നതിനിടെ കടിയേറ്റപ്പോൾ നാടുകാണി പൊന്നൂർ സ്വദേശിയായ കണ്ണയ്യൻ (58) എന്ന തൊഴിലാളി ആദ്യമൊന്നു പതറിപ്പോയി. പിന്നെ കടിച്ച പാമ്പിനെ വിട്ടില്ല. പിടിച്ചു ചാക്കിലാക്കി ആശുപത്രി വരെ ഒപ്പം കൂട്ടി ഡോക്ടറിന് മുമ്പിൽ എത്തിച്ചു. കഴിഞ്ഞ ദിവസം ഗൂഡല്ലൂർ പെരിയശോലയിലെ ഒരു സ്വകാര്യ കാപ്പിത്തോട്ടത്തിലായിരുന്നു ആശങ്കയും ഒപ്പം അത്ഭുതവുമുണ്ടാക്കിയ സംഭവം.സഹ തൊഴിലാളികൾക്കൊപ്പം കാപ്പി പറിക്കുന്നതിനടയിൽ കാപ്പിച്ചെടിയുടെ മുകളിലിരുന്ന പാമ്പ് കണ്ണയ്യന്റെ തലയിൽ മൂന്നിടത്തായി കടിയ്ക്കുകയായിരുന്നു.  

കടിച്ച പാമ്പിനെ ഉടൻ കണ്ണയ്യൻ പിടികൂടിയതോടെ പാമ്പിനെയും കണ്ണയ്യനെയും കൂടെയുണ്ടായിരുന്ന മറ്റ് തൊഴിലാളികൾ ആശുപത്രിയിലെത്തിക്കുകയായിരുന്നു. കടിച്ച പാമ്പ് ഏതെന്ന് ഡോക്ടറെ കാണിക്കുന്നതിനാണ് ആശുപത്രിയിൽ കൊണ്ടുവന്നതെന്ന് കൂടെയുണ്ടായിരുന്ന തൊഴിലാളികളിൽ ചിലർ പറഞ്ഞു. പാമ്പിനെ പിന്നീട് ആശുപത്രിക്ക് സമീപമുള്ള വനത്തിൽ കൊണ്ടു പോയി തുറന്നു വിട്ടു. ഗൂഡല്ലൂർ ആശുപതിയിലെ അടിയന്തിര ചികിത്സക്ക് ശേഷം കണ്ണയ്യനെ ഊട്ടി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റിയ കണ്ണയ്യൻ ഇവിടെ ചികിത്സയിലാണെന്നാണ് വിവരം.

രക്ഷയില്ല, പുറത്തിറങ്ങിയാൽ അപ്പോൾ കിട്ടും കടി; നാട്ടുകാരുടെ ഉറക്കം കെടുത്തി ഓടിനടന്ന് കടിക്കുന്ന മലയണ്ണാൻ

കേരളാ പൊലീസിന്റെ വാഹന പരിശോധന, യുവതിയടക്കം നാല് പേർ പിടിയിൽ, പിടിച്ചെടുത്തത് 32.78 ഗ്രാം എംഡിഎംഎ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം...

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

'മെമ്പറേ, ഈ പരാതിയൊന്ന് പരിഗണിക്കണം...'! പഞ്ചായത്തംഗത്തിന്റെ സിറ്റൗട്ടിൽ അസാധാരണ വലിപ്പമുളള അണലിയെത്തി
സഹോദരങ്ങൾ രണ്ട് പേരും കറങ്ങി നടന്നത് ശാസ്താംകോട്ട റെയിൽവേ സ്റ്റേഷനിൽ; പിന്നാലെയെത്തി പൊലീസ്, കൈവശമുണ്ടായിരുന്നത് 2.2 കിലോ കഞ്ചാവ്