
മലയിൻകീഴ്: മാലിന്യവുമായി പോവുന്ന പിക്കപ്പ് ഓട്ടോ ഡ്രൈവറുടെ കഴുത്തിൽ പാമ്പ് ചുറ്റി. തിരുവനന്തപുരം മലയിൻകീഴില്‍ ഹരിത കർമ്മ സേന പ്രവർത്തകർ ശേഖരിച്ച മാലിന്യവുമായി പോവുകയായിരുന്ന പിക്കപ്പ് ഓട്ടോയാണ് അപ്രതീക്ഷിതമായി പാമ്പിനെ കണ്ട് അപകടത്തിൽപ്പെട്ടത്. കഴുത്തിൽ ചുറ്റിയ പാമ്പിനെ തട്ടിമാറ്റാൻ ഡ്രൈവർ ശ്രമിക്കുന്നതിനിടെ വാഹനം പോസ്റ്റിലിടിക്കുകയായിരുന്നു. മാറനല്ലൂർ പുന്നാവൂർ കൃഷ്ണനഗർ സ്വദേശിയായ 32കാരനായിരുന്നു ഓട്ടോ ഓടിച്ചിരുന്നത്.
32കാരന് കൈയ്ക്കും ഇടുപ്പിലും അപകടത്തിൽ പരിക്കേറ്റിട്ടുണ്ട്. ശേഖരിച്ചുവച്ചിരുന്ന മാലിന്യ ചാക്കിൽ നിന്നാണ് പാമ്പ് ഡ്രൈവറുടെ കഴുത്തിൽ ചുറ്റിയതെന്നാണ് നിരീക്ഷണം. സീറ്റിനടിയിലൂടെ ഇഴഞ്ഞെത്തി കഴുത്തിൽ ചുറ്റിയ പാമ്പിനെ തട്ടിമാറ്റാനുള്ള ശ്രമത്തിനിടെയാണ് ഓട്ടോ നിയന്ത്രണം നഷ്ടമായി പോസ്റ്റിലിടിച്ചത്. ഇടിയുടെ ആഘാതത്തിൽ പാമ്പ് വാഹനത്തിൽ നിന്ന് പുറത്തേക്ക് പോയി.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam