Asianet News MalayalamAsianet News Malayalam

തുണി ബെൽറ്റിൽ അരയിൽ കെട്ടി ഒന്നര കിലോ സ്വർണ്ണം കടത്തി; കോഴിക്കോട്ട് രണ്ടുപേർ പിടിയിൽ

റെയിൽവേ സ്റ്റേഷൻ വഴി കോയമ്പത്തൂരിലേക്ക് കൊണ്ടുപോകുകയായിരുന്നു 
 ഒന്നരകിലോഗ്രാം സ്വർണം കോഴിക്കോട് കസ്റ്റംസ് പ്രിവന്റീവ് ഉദ്യോഗസ്ഥർ  പിടികൂടി. 

One and a half kilos of gold tied around the waist in a cloth belt Two arrested in Kozhikode
Author
Kerala, First Published Aug 8, 2022, 6:26 PM IST

കോഴിക്കോട്:  റെയിൽവേ സ്റ്റേഷൻ വഴി കോയമ്പത്തൂരിലേക്ക് കൊണ്ടുപോകുകയായിരുന്നു 
 ഒന്നരകിലോഗ്രാം സ്വർണം കോഴിക്കോട് കസ്റ്റംസ് പ്രിവന്റീവ് ഉദ്യോഗസ്ഥർ  പിടികൂടി. ഇന്ന്  രാവിലെ  കോയമ്പത്തൂരിലേക്ക് പോകുന്നതിനായി കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ എത്തിയ തമിഴ്നാട് സ്വദേശികളായ രണ്ട് പേരിൽ നിന്ന് 1.5 കിലോ തൂക്കം വരുന്ന സ്വർണ്ണക്കട്ടികളാണ് കോഴിക്കോട് കസ്റ്റംസ് പ്രിവന്റീവ് വിഭാഗം പിടികൂടിയത്. 

മധുര സ്വദേശികളായ ശ്രീധർ, മഹേന്ദ്ര കുമാർ എന്നീ രണ്ട് യാത്രക്കാരിൽ നിന്നാണ് തുണി ബെൽറ്റിൽ പൊതിഞ്ഞ് അരയിൽ കെട്ടിയ നിലയിലുള്ള സ്വർണക്കട്ടികൾ കണ്ടെടുത്തത്. ശ്രീധരനിൽ നിന്ന് ഒരു കിലോ സ്വർണവും മഹേന്ദ്ര കുമാറിൽ നിന്ന് 500 ഗ്രാം സ്വർണവും പിടിച്ചെടുത്തു. വിവിധ വിമാനത്താവളങ്ങൾ വഴി കടത്തുന്ന സ്വർണമിശ്രിതം സ്വർണക്കട്ടികളാക്കി കോയമ്പത്തൂർ വഴി മധുരയിലേക്ക് അയക്കുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ ഏതാനും ദിവസങ്ങളായി കോഴിക്കോട് കസ്റ്റംസ് പ്രിവന്റീവ് വിഭാഗം റെയിൽവേ സ്റ്റേഷനും പരിസരവും നിരീക്ഷണത്തിലായിരുന്നു. 

അസിസ്റ്റന്റ് കമ്മീഷണർ സിനോയ് കെ. മാത്യുവിന്റെ നേതൃത്വത്തിൽ സൂപ്രണ്ടുമാരായ ശ്രീ ബഷീർ അഹമ്മദ്, ശ്രീ പ്രവീൺ കുമാർ കെ കെ, ,പ്രകാശ് എം, ഇൻസ്പെക്ടർമാരായ  പ്രതീഷ് എം,, മുഹമ്മദ് ഫൈസൽ, ഹെഡ് ഹവിൽദാർ  സന്തോഷ് കുമാർ എം എന്നിവർ പരിശോധനയിലും പിടിച്ചെടുക്കലിലും പങ്കെടുത്തു.

Read more: മനോരമ കൊലപാതകം; പ്രതി ചെന്നൈയില്‍ പിടിയില്‍, നീക്കം 24 മണിക്കൂറിനകം

മോഷണം പതിവ്, രണ്ടാഴ്ച മുമ്പ് ജയിലിൽ നിന്നിറങ്ങി, വീണ്ടും പിടിയിലായി കുപ്രസിദ്ധ മോഷ്ടാവ് സുരേഷ് 

മലപ്പുറം:  മോഷണം പതിവാക്കിയ കുപ്രസിദ്ധനായ മോഷ്ടാവ് സുരേഷ് പിടിയിൽ. മുപ്പതോളം മോഷണ കേസുകളിൽ പ്രതിയായ  പനച്ചിപ്പാറ സ്വദേശി സുരേഷിനെ നിലമ്പൂരിൽ ച്ചാണ് പിടികൂടിയത്. 30 കേസുകളിൽ പ്രതിയായിരുന്ന സുരേഷ് കൂത്താട്ടുകുളം പൊലീസ് എടുത്ത കേസിൽ ജയിലിൽ കഴിയുകയായിരുന്നു. രണ്ടാഴ്ച മുമ്പ് പുറത്തിറങ്ങി. കോട്ടയം രാമപുരം പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ചെന്നീര പ്രദേശത്ത് ജൂലൈ 23ന് സുരേഷ് മോഷണ ശ്രമം നടത്തിയിരുന്നു. എന്നാല്‍, സിസിടിവി ക്യാമറ ശ്രദ്ധയിൽപ്പെട്ടതോടെ ഇയാള്‍ പിന്തിരിയുകയായിരുന്നു. 

Read more: സിപിഎം, കോണ്‍ഗ്രസ്, ബിജെപി, സിപിഎം... മാമ്പഴത്തറ സലീം വീണ്ടും ബിജെപിയിൽ ചേർന്നു

ഈ സമയം വീട്ടുകാര്‍ കുടുംബസമേതം അമേരിക്കയിലായിരുന്നു. ചോക്കാട് സ്വദേശിനിയെ വിവാഹം കഴിച്ച് 30 വര്‍ഷത്തോളമായി സുരേഷ് ചോക്കാട്, വണ്ടൂര്‍, പൂക്കോട്ടുംപാടം തുടങ്ങിയ സ്ഥലങ്ങളില്‍ വാടകയ്ക്ക് താമസിച്ച് വരികയാണ്. പൊലീസ് അന്വേഷിക്കുന്നുണ്ടെന്ന വിവരമറിഞ്ഞ് രക്ഷപ്പെടാന്‍ ശ്രമിച്ച സുരേഷിനെ, നിലമ്പൂര്‍ ബസ്  സ്റ്റാന്‍ഡില്‍വച്ചാണ് പിടികൂടിയത്.

Follow Us:
Download App:
  • android
  • ios