Asianet News MalayalamAsianet News Malayalam

സിപിഎം, കോണ്‍ഗ്രസ്, ബിജെപി, സിപിഎം... മാമ്പഴത്തറ സലീം വീണ്ടും ബിജെപിയിൽ ചേർന്നു

ആര്യങ്കാവ് പഞ്ചായത്തിലെ സിപിഎം പഞ്ചായത്ത് അംഗമായ മാമ്പഴത്തറ സലീം വീണ്ടും ബിജെപിയിൽ ചേർന്നു

Mambazthara Saleem CPM panchayat member of Aryankav panchayat has rejoined the BJP
Author
Kerala, First Published Aug 8, 2022, 5:36 PM IST

കൊല്ലം: ആര്യങ്കാവ് പഞ്ചായത്തിലെ സിപിഎം പഞ്ചായത്ത് അംഗമായ മാമ്പഴത്തറ സലീം വീണ്ടും ബിജെപിയിൽ ചേർന്നു. സിപിഎമ്മിലെത്തി നൂറ് ദിവസത്തിന് ശേഷമാണ്മു സലീം ബിജെപിയിലെത്തുന്നത്. പലവട്ടം മുന്നണിയും പാര്‍ട്ടിയും മാറിയ മാമ്പഴത്തറ സലീം കഴിഞ്ഞ വ്യാഴാഴ്ച ബിജെപി സംസ്ഥാന പ്രസിഡന്‍റ് കെ സുരേന്ദ്രന്‍ പങ്കെടുത്ത ബിജെപി പരിപാടിയില്‍ പങ്കെടുത്തിരുന്നു. ഈ സമയത്തു തന്നെ ഇദ്ദേഹത്തിന്റ ബിജെപി പ്രവേശം സംബന്ധിച്ച ചർച്ചകളുണ്ടായിരുന്നു.

രാഷ്ട്രപതിയായി തെരഞ്ഞെടുക്കപ്പെട്ട ദ്രൗപദി മുര്‍മുവിന്റെ വിജയാഘോഷ ചടങ്ങ് അരുപ്പ ഇടപ്പണ ആദിവാസി കോളനിയില്‍ ബിജെപി സംഘടിപ്പിച്ചിരുന്നു. ഈ ചടങ്ങില്‍ ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രനോടൊപ്പം പങ്കെടുത്തതാണ് സലീം വീണ്ടും പാര്‍ട്ടി മാറുന്നു എന്ന സൂചന നൽകിയത്.  എന്നാൽ ബിജെപി പുനലൂർ മണ്ഡലം നേതൃയോഗത്തിൽ മാമ്പഴത്തറ സലീമിനെ ജില്ലാ പ്രസിഡന്റ് ബിബി ഗോപകുമാർ ബിജെപിയിലേക്ക് സ്വീകരിച്ചു.

സലീം ബിജെപി സംസ്ഥാന കമ്മറ്റിയംഗവും കഴുതുരുട്ടി വാര്‍ഡ് അംഗവുമായിരുന്നു. പാര്‍ട്ടിയോട് ഇടഞ്ഞ് സംസ്ഥാന കമ്മറ്റിയംഗത്വവും വാര്‍ഡ് അംഗത്വവും രാജിവെച്ചായിരുന്നു സലീമിന്റെ കൂടുമാറ്റം. പിന്നീട് കഴിഞ്ഞ ഡിസംബറില്‍ പുനലൂര്‍ ഏരിയ സമ്മേളന വേദിയില്‍ ധനമന്ത്രി കെഎന്‍ ബാലഗോപാല്‍ പങ്കെടുത്ത ചടങ്ങിലാണ് സലീം സിപിഎമ്മിലേക്ക് എത്തിയത്. തുടര്‍ന്ന് നടന്ന കഴുതുരുട്ടി വാര്‍ഡ് ഉപതെരഞ്ഞെടുപ്പില്‍ സിപിഎം സ്ഥാനാര്‍ത്ഥിയായി വീണ്ടും ജയിക്കുകയുമായിരുന്നു.

നിരവധി തവണ  പാര്‍ട്ടി മാറിയതിന്‍റെ പേരില്‍ പ്രസിദ്ധനാണ് സലീം. ആര്യങ്കാവ് പഞ്ചായത്തിലെ സിപിഎമ്മിന്റെ പ്രധാന നേതാവായിരുന്നു സലിം.   ലോക്കല്‍ സെക്രട്ടറി, പഞ്ചായത്ത് വൈസ് പ്രസിഡന്റ്, പ്രസിഡന്റ്, അഞ്ചല്‍ ബ്ലോക്കംഗം എന്നിങ്ങനെ വിവിധ പദവികള്‍ വഹിച്ചു. പിന്നീട് ഇദ്ദേഹം സിപിഎം വിട്ട് കോണ്‍ഗ്രസില്‍ ചേരുകയായിരുന്നു. 

Read more:  സിപിഎം, കോണ്‍ഗ്രസ്, ബിജെപി, സിപിഎം... മാമ്പഴത്തറ സലീം വീണ്ടും ബിജെപിയിലേക്ക്?

ഇതിനെ തുടര്‍ന്ന് പഞ്ചായത്തില്‍ കോണ്‍ഗ്രസിന് ആദ്യമായി ഭരണം ലഭിക്കുകയും സലീം വൈസ് പ്രസിഡന്റാവുകയു ചെയ്തു. പിന്നീട് കോണ്‍ഗ്രസ് വിട്ട് ബിജെപിയിലെത്തി. വീണ്ടും തെരഞ്ഞെടുപ്പില്‍ വിജയിച്ച് പഞ്ചായത്തംഗവുമായി. തുടർന്നായിരുന്നു ബിജെപിയോട് ഇടഞ്ഞ് സംസ്ഥാന കമ്മറ്റിയംഗത്വവും വാര്‍ഡ് അംഗത്വവും രാജിവെച്ചത്.  സിപിഎമ്മില്‍ ചേര്‍ന്ന ഇദ്ദേഹത്തിന്‍റെ ഒഴിവില്‍‌ നടന്ന കഴുതുരുട്ടി വാര്‍ഡ് ഉപതെരഞ്ഞെടുപ്പില്‍ വീണ്ടും ഇദ്ദേഹം മത്സരിച്ച് വിജയിച്ചു. 

Read more: 'ഇൻസ്റ്റഗ്രാം റീൽസ് കൊണ്ട് കുഴിയടയ്ക്കാനാവില്ല', തോടും റോഡും തിരിച്ചറിയുന്നില്ലെന്ന് പികെ ഫിറോസ്

ബിജെപി പരിപാടിയില്‍ സലിം പങ്കെടുത്ത ചിത്രങ്ങള്‍ പങ്കുവച്ച് കോണ്‍ഗ്രസ് അണികളാണ് സലീം വീണ്ടും ബിജെപിയിലേക്ക് പോകുന്നു എന്ന പ്രചാരണം ആരംഭിച്ചത്. എന്നാല്‍ പാര്‍ട്ടി പരിപാടിയില്‍ പങ്കെടുത്തു എന്നത് നേരാണെന്നും. ഇത്തരത്തില്‍ ബിജെപിയിലേക്ക് പോകുന്നുണ്ടെങ്കില്‍ അറിയിക്കാമെന്നും. ഇപ്പോള്‍ അതിന്‍റെ സൂചനയുണ്ടെന്നും സലീം ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് പ്രതികരിച്ചിരുന്നു..
 

Latest Videos
Follow Us:
Download App:
  • android
  • ios