ആലപ്പുഴയിലേത് കർഷക ആത്മഹത്യയല്ല, കൊലപാതകം; രൂക്ഷമായി പ്രതികരിച്ച് ശോഭ സുരേന്ദ്രൻ

Published : Nov 11, 2023, 05:03 PM ISTUpdated : Nov 12, 2023, 12:24 PM IST
ആലപ്പുഴയിലേത് കർഷക ആത്മഹത്യയല്ല, കൊലപാതകം; രൂക്ഷമായി പ്രതികരിച്ച് ശോഭ സുരേന്ദ്രൻ

Synopsis

കൃഷി മന്ത്രി ഇനിയെങ്കിലും കള്ളം പറയരുതെന്നും കേന്ദ്രം നൽകുന്ന കാർഷിക ഫണ്ട് സംസ്ഥാനം ബാങ്കുകളിലേക്ക് മാറ്റുകയാണെന്നും ബി ജെ പി സംസ്ഥാന വൈസ് പ്രസിഡന്‍റ് പറഞ്ഞു

കോഴിക്കോട്: ആലപ്പുഴയിൽ കർഷകൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ സംസ്ഥാന സർക്കാരിനയും കൃഷി മന്ത്രിയേയും രൂക്ഷമായി വിമർശിച്ച് ബി ജെ പി സംസ്ഥാന വൈസ് പ്രസിഡന്‍റ് ശോഭ സുരേന്ദ്രൻ രംഗത്ത്. ആലപ്പുഴയിൽ നടന്നത് കർഷക ആത്മഹത്യയല്ലെന്നും കൊലപാതകമാണെന്നുമാണ് ശോഭ സുരേന്ദ്രൻ അഭിപ്രായപ്പെട്ടത്.

കുട്ടനാട്ടിലെ കർഷക ആത്മഹത്യ: പ്രസാദിനെ പരാജയപ്പെടുത്തിയത് പിണറായി സര്‍ക്കാരെന്ന് വി മുരളീധരന്‍

കൃഷി മന്ത്രി ഇനിയെങ്കിലും കള്ളം പറയരുതെന്നും കേന്ദ്രം നൽകുന്ന കാർഷിക ഫണ്ട് സംസ്ഥാനം ബാങ്കുകളിലേക്ക് മാറ്റുകയാണെന്നും ബി ജെ പി സംസ്ഥാന വൈസ് പ്രസിഡന്‍റ് പറഞ്ഞു. ഇത് കർഷകർക്ക് നൽകാത്തതാണ് കാർഷിക രംഗത്തെ പ്രശ്നം. ഇനിയെങ്കിലും സർക്കാർ ഇതിന് പരിഹാരം കാണമെന്നും ശോഭ സുരേന്ദ്രൻ കോഴിക്കോട്ട് പറഞ്ഞു.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക.  ടോള്‍ ഫ്രീ നമ്പര്‍:  Toll free helpline number: 1056, 0471-2552056)

അതേസമയം പ്രസാദിന്‍റെ ആത്മഹത്യയിൽ എൽ ഡി എഫ് സർക്കാരിനെ രൂക്ഷമായി വിമർശിച്ച് നേരത്തെ കേന്ദ്രമന്ത്രി വി മുരളീധരനും രംഗത്തെത്തിയിരുന്നു. പരാജയപ്പെട്ടെന്ന് കുറിപ്പെഴുതി, ജീവനൊടുക്കിയ കർഷകനെ ശരിക്കും പരാജയപ്പെടുത്തിയത് പിണറായി വിജയനെന്നാണ് ബി ജെ പി നേതാവ് അഭിപ്രായപ്പെട്ടത്. നെല്ല് സംഭരണത്തിന് കേന്ദ്രം നൽകുന്ന തുക നേരിട്ട് കർഷകരിലേക്ക് എത്താനുള്ള നടപടികളുണ്ടാകണമെന്നും കേന്ദ്രമന്ത്രി തിരുവനന്തപുരത്ത് ആവശ്യപ്പെട്ടു. പണം കർഷകർക്ക് നൽകാതെ വായ്പയായി നൽകുന്ന രീതി മാറണം. സിബിൽ സ്കോർ കുറഞ്ഞു പോയാൽ വീണ്ടും വായ്പ എടുക്കാൻ സാധിക്കാതെ ഇരട്ടി ദുരിതത്തിലേക്ക് പോകുകകയാണ് കർഷകർ. നെല്ലിന് കേന്ദ്രം കൂട്ടിയ താങ്ങുവിലയ്ക്ക്  ആനുപാതികമായി കേരളവും വർധിപ്പിച്ചിരുന്നുവെങ്കിൽ ഈ സ്ഥിതി ഉണ്ടാകുമായിരുന്നില്ല. കേന്ദ്രത്തിൽ നിന്ന് കിട്ടാൻ പോകുന്ന പണം കിട്ടിയില്ല എന്നത് തെറ്റിദ്ധരിപ്പിക്കലാണ്. ഒരുനയാപ്പൈസ പോലും നൽകാനില്ലെന്ന് കണക്കുസഹിതം വിശദീകരിച്ചതാണ്. ഡൽഹിയിൽ സമരം ചെയ്യുകയല്ല, കേന്ദ്രം നൽകിയത് കൊടുത്ത് തീർക്കുകയാണ് വേണ്ടതെന്നും വി മുരളീധരൻ ആവശ്യപ്പെട്ടു.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

'അത് ഞങ്ങളുടെ തലയിൽ കെട്ടിവെയ്ക്കേണ്ട'; മറ്റത്തൂരിൽ ബിജെപി നൽകിയ പിന്തുണ കോൺ​ഗ്രസിനല്ലെന്ന് എ നാ​ഗേഷ്
സ്ഥിരം മദ്യപാനം, അകറ്റി നിർത്തിയതോടെ പക; വീട്ടു മുറ്റത്ത് പാത്രം കഴുകുകയായിരുന്ന ഭാര്യയുടെ ദേഹത്ത് ആസിഡൊഴിച്ച് ഭ‍ർത്താവ്