സിപിഎം നേതാവിന്റെ വീടിന് നേരെ കല്ലേറ്, ജനൽ ചില്ലുകൾ തകർന്നു, സംഭവം പുലർച്ചെ

By Web TeamFirst Published Oct 1, 2022, 11:44 AM IST
Highlights

ഓട്ടോറിക്ഷയിലെത്തിയ സംഘമാണ് ആക്രമിച്ചതെന്നാണ് അനുമാനം. കല്ലെറിഞ്ഞതിന് പിന്നാലെ ഒരു ഓട്ടോറിക്ഷ കടന്നുപോകുന്ന ശബ്ദം കേട്ടാതായി വീട്ടുകാർ പറയുന്നു

തിരുവനന്തപുരം : സിപിഎം കാട്ടാക്കട ഏരിയാ സെക്രട്ടറി കെ. ഗിരിയുടെ വീടിന് നേരെ ആക്രമണം. ഇന്ന് പുലർച്ചെ മൂന്നരയോടെയാണ് മേലോട്ടുമൂഴിയിലെ വീട്ടിന് നേരെ കല്ലേറുണ്ടായത്. ആക്രമണത്തിൽ ഒരു ജനൽ ചില്ല് തകർന്നു. ഗിരിയും കുടുംബവും ഉറങ്ങിക്കിടക്കുമ്പോഴായിരുന്നു ആക്രമണമുണ്ടായത്. ഓട്ടോറിക്ഷയിലെത്തിയ സംഘമാണ് ആക്രമിച്ചതെന്നാണ് അനുമാനം. കല്ലെറിഞ്ഞതിന് പിന്നാലെ ഒരു ഓട്ടോറിക്ഷ കടന്നുപോകുന്ന ശബ്ദം കേട്ടാതായി വീട്ടുകാർ പറയുന്നു. പൊലീസ് എത്തി വിരങ്ങൾ ശേഖരിച്ച് അന്വേഷണം തുടങ്ങി. സിസിടിവി ദൃശ്യങ്ങൾ അടക്കം ശേഖരിക്കാനുള്ള ശ്രമങ്ങൾ തുടങ്ങി. പിന്നിൽ ആർഎസ്എസ്  ക്രിമിനൽ സംഘമാണെന്ന് എന്ന് സിപിഎം ആരോപിച്ചു. അടുത്തിടെ ഇത്തരം ആക്രമണങ്ങളിലേക്ക് നയിക്കാവുന്ന സംഭവങ്ങളൊന്നും റിപ്പോർട്ട് ചെയ്യപ്പെട്ടില്ല. അതിനാൽ രാഷ്ട്രീയ തർക്കമാണോയെന്നത് സ്ഥിരീകരിക്കാറായിട്ടില്ലെന്ന് പൊലീസ് അറിയിച്ചു.

read more ആലുവയിൽ കെഎസ്ആർടിസി ബസ് വാഹനങ്ങളിലേക്ക് ഇടിച്ചു കയറി, വാഹനങ്ങൾ തകർന്നു; അപകടത്തിൽ യാത്രക്കാർക്ക് പരിക്ക്

എറണാകുളത്ത് സിപിഎം ഭരിക്കുന്ന വെങ്ങോല പഞ്ചായത്തിൽ കൊവിഡ് സെന്‍ററിലെ ഭക്ഷണവിതരണത്തിൽ അഴിമതി ആരോപിച്ച് പ്രതിപക്ഷമായ ട്വന്‍റി ട്വന്‍റി മൂവാറ്റുപുഴ വിജിലൻസ് കോടതിയിൽ പരാതി നൽകി. ഭക്ഷണ വിതരണവുമായി ബന്ധപ്പെട്ട് പതിനെട്ട് ലക്ഷത്തിലധികം രൂപ പ്രദേശത്തെ സിപിഎം ബ്രാഞ്ച് സെക്രട്ടറിയുടെ അക്കൗണ്ടിലേക്ക് എത്തിയിട്ടുണ്ടെന്നാണ് ആരോപണം. കൊവിഡ് കെയർ സെന്‍ററിലേക്ക്  വെങ്ങോല പഞ്ചായത്തിന്‍റെ ഉടമസ്ഥതയിലുള്ള പാത്തിപ്പാലം കുടുംബശ്രീ ജനകീയ ഹോട്ടലാണ് ഭക്ഷണം ലഭ്യമാക്കിയിരുന്നത്. ഈ ഇനത്തിൽ ഹോട്ടലുമായി നേരിട്ട് ബന്ധമില്ലാത്ത സി പി എം ബ്രാഞ്ച് സെക്രട്ടറിയുടെ അക്കൗണ്ടിലേക്ക് പണം എത്തിയതിൽ ക്രമക്കേട് നടന്നിട്ടുണ്ടെന്ന് കണ്ടന്തറ സ്വദേശിയും ട്വന്‍റി ട്വന്‍റി പ്രവർത്തകനുമായ സലിം റഹ്മത്ത് നൽകിയ പരാതിയിൽ പറയുന്നു. മൂവാറ്റുപുഴ വിജിലൻസ് കോടതി  പരാതി പരിഗണിക്കും. 

raed more 'ഇ ബുൾ ജെറ്റ് വ്ലോഗര്‍മാരുടെ വാഹനം വിട്ടുനൽകില്ല', സ്റ്റേഷനില്‍ സൂക്ഷിക്കണമെന്ന് കോടതി

 

 

tags
click me!