അസുഖ ബാധിതനായ അച്ഛന്‍ ആശുപത്രിയിലായതിന് പിന്നാലെ മകന്‍ ജീവനൊടുക്കി; മണിക്കൂറുകള്‍ക്കുള്ളില്‍ പിതാവും മരിച്ചു

Published : Nov 29, 2025, 08:48 AM IST
Kozhikode death

Synopsis

കോഴിക്കോട് മൊടക്കല്ലൂരിൽ അച്ഛനും മകനും മണിക്കൂറുകളുടെ വ്യത്യാസത്തിൽ മരിച്ചു. അച്ഛൻ ആശുപത്രിയിലായതിലുള്ള മനോവിഷമത്തിൽ മകൻ ജിതേഷ് ആത്മഹത്യ ചെയ്യുകയായിരുന്നു. മകന്റെ മരണവാർത്ത അറിയാതെ അച്ഛൻ ബാലനും പിന്നീട് മരണത്തിന് കീഴടങ്ങി.

കോഴിക്കോട്: അച്ഛന്‍ അസുഖത്തെ തുടര്‍ന്ന് ആശുപത്രിയിലായ മനോവിഷമത്തില്‍ മകന്‍ വീട്ടില്‍ വെച്ച് ആത്മഹത്യ ചെയ്തു. മകന്റെ മരണ വാര്‍ത്തയറിയാതെ മണിക്കൂറുകള്‍ക്കുള്ളില്‍ പിതാവും മരിച്ചു. കോഴിക്കോട് മൊടക്കല്ലൂര്‍ എയുപി സ്‌കൂളിലെ റിട്ട. അധ്യാപകനും കലാസാംസ്‌കാരിക പ്രവര്‍ത്തകനുമായിരുന്ന നാലുപുരയ്ക്കല്‍ പി ബാലന്‍, മകന്‍ ജിതേഷ്(42) എന്നിവരാണ് മണിക്കൂറുകളുടെ വ്യത്യാസത്തില്‍ മരിച്ചത്.

കഴിഞ്ഞ ദിവസം വൈകീട്ടോടെയാണ് ജിതേഷിനെ വീട്ടിലെ മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ബാലന്‍ മൊടക്കല്ലൂരിലെ ആശുപത്രിയില്‍ ചികിത്സയിലായതിന് പിന്നാലെ ജിതേഷ് കടുത്ത മാനസിക പ്രയാസം അനുഭവിച്ചിരുന്നതായാണ് സൂചന. പിന്നീട് രാത്രിയോടെ ബാലനും മരിക്കുകയായിരുന്നു. സത്യവതിയാണ് ബാലന്റെ ഭാര്യ. മറ്റുമക്കള്‍: ബിജേഷ്(അസി. പ്രൊഫസര്‍, മുചുകുന്ന് ഗവ. കോളേജ്), സബിത(അധ്യാപിക, വയനാട് വാരമ്പറ്റ ജിവിഎച്ച്എസ്എസ്). മരുമക്കള്‍: ലസിത, അഡ്വ. രഞ്ജിത്ത് കുമാര്‍.

PREV
Read more Articles on
click me!

Recommended Stories

അടിച്ച് പൂസായി നടക്കാവിലെ ഹോട്ടലിൽ എത്തി, പിന്നെ ബീഫ് ഫ്രൈയുടെ പേരിൽ കൂട്ടത്തല്ല്; പൊലീസ് എത്തിയിട്ടും നിർത്തിയില്ല, ഒരാൾക്ക് പരിക്ക്
കണ്ടാല്‍ ബിഗ് ബസിലെ സാധാരണ യാത്രക്കാരന്‍; പക്ഷേ ബാഗ് പരിശോധിക്കാന്‍ പൊലീസെത്തി, വില്‍പ്പനക്കായി കടത്തിയത് 29 ഗ്രാമിലധികം എംഡിഎംഎ