
ചാത്തന്നൂര്‍: അമ്മ മരിച് ദുഖത്തില്‍ മകന്‍ ആറ്റില്‍ ചാടി ആത്മഹത്യ ചെയ്തു. തണ്ടാന്റഴികത്ത് രാജശേഖരന്‍ ഉണ്ണിത്താന്റെ മകന്‍ ശ്രീരാഗാണ്(27) ആത്മഹത്യ ചെയ്തത്. കഴിഞ്ഞ ദിവസം ഉച്ചക്കാണ് സംഭവം. ശ്രീരാഗിന്റെ അമ്മ സുധര്‍മണി 12നാണ് മരിച്ചത്. ആന്ധ്രപ്രദേശില്‍ ജോലി ചെയ്യുന്ന ശ്രീരാഗ് അമ്മ മരിച്ചതിനെ തുടര്‍ന്നാണ് നാട്ടിലെത്തിയത്. അമ്മ മരിച്ചതിനെ തുടര്‍ന്ന് ശ്രീരാഗ് ഏറെ ദുഖിതനായിരുന്നെന്ന് ബന്ധുക്കള്‍ പറഞ്ഞു. കഴിഞ്ഞ ദിവസം വീട്ടില്‍ നിന്നിറങ്ങിയ ശ്രീരാഗ് കുമ്മല്ലൂര്‍ പാലത്തില്‍ നിന്ന് ഇത്തിക്കരയാറ്റിലേക്ക് ചാടുകയായിരുന്നു. നദിയില്‍ കക്ക വാരുന്നയാളാണ് ഒരാള്‍ ആറ്റിലേക്ക് ചാടുന്നത് കണ്ടത്. ഫയര്‍ഫോഴ്‌സും നാട്ടുകാരും ശ്രീരാഗിനെ കരക്കെത്തിച്ചു. സ്‌കൂബാ സംഘം എത്തിയപ്പോഴേക്കും ശ്രീരാഗിനെ കരക്കെത്തിച്ചു. ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. ഹെല്‍പ് ലൈന്‍ 1056, 0471 2552056.)
ആല്‍മരം വീണപ്പോള്‍ രക്ഷപ്പെട്ടയാള്‍ കമുക് വീണ് മരിച്ചു
പറവൂര്‍: കൂറ്റന്‍ ആല്‍മരം വീണപ്പോള്‍ പരിക്കേല്‍ക്കാതെ അത്ഭുതകരമായി രക്ഷപ്പെട്ടയാള്‍ കമുക് വീണ് മരിച്ചു. ചെറിയപല്ലം തുരുത്ത് ഈരേപാടത്ത് രാജന്‍(60)ആണ് മരിച്ചത്. ഞായറാഴ്ച കൈകുന്നേരം ബന്ധുവിനൊപ്പം തറവാട്ടുവീട്ടിലെ കമുക് വെട്ടിമാറ്റുന്നതിനിടെയാണ് അപകടമുണ്ടായത്. വടം കെട്ടി വലിക്കുന്നതിനിടെ കമുക് രാജന്റെ മേല്‍ പതിക്കുകയായിരുന്നു. ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ലോട്ടറിവില്‍പ്പനക്കാരനാണ് രാജന്‍. ചരിത്രപ്രാധാന്യമുള്ള നമ്പൂരിയച്ചന്‍ ആല്‍മരം നിലംപൊത്തിയപ്പോള്‍ അത്ഭുതകരമായി രക്ഷപ്പെട്ടയാളാണ് രാജന്‍. ലോട്ടറി വില്‍ക്കുന്നതിനിടെ ആല്‍മരം പൊട്ടിവീണു. ആല്‍തറയില്‍ തടി തങ്ങിനിന്നതിനാല്‍ രാജന്‍ രക്ഷപ്പെട്ടു. ഈ ആല്‍ത്തറയില്‍ കഴിഞ്ഞ അഞ്ച് വര്‍ഷമായി രാജനാണ് വിളക്ക് തെളിയിക്കുന്നത്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam