
കോഴിക്കോട്: കോഴിക്കോട് ബാലുശ്ശേരിയിൽ മകൻ അച്ഛനെ വെട്ടിക്കൊന്നു. പനായിൽ സ്വദേശി അശോകനാണ് മരിച്ചത്. മാനസിക പ്രശ്നമുള്ള മകൻ സുധീഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. രാത്രി 8 മണിയോടെ ബാലുശ്ശേരി പനായിയിലാണ് സംഭവം. അശോകനും മകനും മാത്രമായിരുന്നു ഈ വീട്ടില്‍ താമസിച്ചിരുന്നത്. അശോകന് ഭക്ഷണവുമായി എത്തിയ അയല്‍വാസിയാണ് മൃതദേഹം ആദ്യം കാണുന്നത്. പിന്നാലെ പൊലീസനെ വിവരം അറിയിക്കുകയായിരുന്നു. അശോകന്റെ ഭാര്യയെ 8 വർഷം മുമ്പ് മറ്റൊരു മകൻ കൊലപ്പെടുത്തിയിരുന്നു.
Also Read: സ്റ്റിറോയ്ഡ് കുത്തിവെയ്ക്കുമെന്ന് ഭീഷണി; ക്രിപ്റ്റോ കറൻസി ഇടപാടിന്‍റെ പേരിൽ യുവാവിന് ക്രൂരമർദനം
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam