അമ്മയെ കുത്തിപ്പരിക്കേല്‍പ്പിച്ച മകന്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു

Published : May 14, 2019, 11:06 AM IST
അമ്മയെ കുത്തിപ്പരിക്കേല്‍പ്പിച്ച മകന്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു

Synopsis

മകന്‍ സാജന്‍ ആണ് കൈ ഞരമ്പ് മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ഇന്നലെ  രാത്രിയാണ് 9.30 യോടെയാണ് സംഭവം.

ആലപ്പുഴ: അമ്മയെ കുത്തിപ്പരിക്കേല്‍പ്പിച്ച മകന്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു. മാരാരിക്കുളം തെക്ക് പഞ്ചായത്ത് ഓമനപ്പുഴ മാവേലി തയ്യില്‍ ദേവസ്യയുടെ ഭാര്യ മേരിക്കുട്ടിയ്ക്ക് (58) ആണ് പരിക്കേറ്റത്. മകന്‍ സാജന്‍ ആണ് കൈ ഞരമ്പ് മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ഇന്നലെ  രാത്രിയാണ് 9.30 യോടെയാണ് സംഭവം.

വാക്ക് തര്‍ക്കത്തിനിടയിലാണ് സംഭവം നടന്നത്. ഗുരുതരമായി പരിക്കേറ്റ ഇരുവരേയും സമീപത്തെ ആശുപത്രിയയില്‍ പ്രവേശിപ്പിച്ചു.  സാജന്‍റെ മകന്‍റെ ആദ്യ കുര്‍ബാനയുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കത്തിക്കുത്തില്‍ അവസാനിച്ചതെന്ന് പൊലീസ് പറഞ്ഞു.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

'പൂമാരുതൻ' തട്ടി ബോധരഹിതനായി യുവാവ്, തെയ്യത്തിന്റെ തട്ടേറ്റത് വെള്ളാട്ടത്തിനിടയിൽ
ഇടുക്കിയിൽ സോണിയ ഗാന്ധി നിലംതൊട്ടില്ല, കോൺഗ്രസ് പാരമ്പര്യം, മത്സരിച്ചത് ബിജെപിക്കായി, ഫിനിഷ് ചെയ്തത് മൂന്നാമത്