കുട്ടി ഡ്രൈവർമാരെ തൂക്കി പൊലീസ്; സ്പെഷ്യൽ ഡ്രൈവിൽ കുടുങ്ങിയത് 51 പേർ; കർശന നടപടി

Published : Oct 29, 2026, 04:24 AM IST
child drivers

Synopsis

കോഴിക്കോട് റൂറലിലാണ് ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. 14 കേസുകളാണ് ഇവിടെ രജിസ്റ്റര്‍ ചെയ്തത്. കാസര്‍കോട് ജില്ലയില്‍ 13 കേസുകളും കണ്ണൂര്‍ സിറ്റിയില്‍ 12, കണ്ണൂര്‍ റൂറല്‍ 06, കോഴിക്കോട് സിറ്റി 05, വയനാട് ഒരു കേസും രജിസ്റ്റര്‍ ചെയ്തു.

കോഴിക്കോട്: പ്രായപൂര്‍ത്തിയാകാത്തവര്‍ വാഹനമോടിക്കുന്നത് തടയുന്നതിനായി വടക്കൻ ജില്ലകളിൽ പൊലീസിന്റെ പ്രത്യേക പരിശോധന. കണ്ണൂര്‍ റേഞ്ചിന് കീഴിലെ വിവിധ ജില്ലകളിൽ കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയില്‍ 51 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. കണ്ണൂര്‍ റേഞ്ച് ഡി.ഐ.ജി കെ. കാര്‍ത്തിക്കിന്റെ പ്രത്യേക നിര്‍ദേശപ്രകാരമാണ് സ്‌പെഷ്യല്‍ ഡ്രൈവ് നടത്തിയത്.

പരിശോധനയില്‍ കോഴിക്കോട് റൂറലിലാണ് ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. 14 കേസുകളാണ് ഇവിടെ രജിസ്റ്റര്‍ ചെയ്തത്. കാസര്‍കോട് ജില്ലയില്‍ 13 കേസുകളും കണ്ണൂര്‍ സിറ്റിയില്‍ 12, കണ്ണൂര്‍ റൂറല്‍ 06, കോഴിക്കോട് സിറ്റി 05, വയനാട് ഒരു കേസും രജിസ്റ്റര്‍ ചെയ്തു. പ്രായപൂര്‍ത്തിയാകാത്തവര്‍ക്ക് വാഹനം നല്‍കുന്ന ആര്‍.സി ഉടമകള്‍ക്കെതിരെയും നിയമനടപടി സ്വീകരിക്കുമെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

ആശയങ്ങളുടെ ഉത്സവം- അഗോറയില്‍ രജിസ്റ്റര്‍ ചെയ്യാൻ ഇവിടെ ക്ലിക് ചെയ്യുക

വരും ദിവസങ്ങളിലും പൊലീസിന്റെ ശക്തമായ നിരീക്ഷണവും പരിശോധനയും തുടരും. ഇത്തരം നിയമലംഘനങ്ങള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും പൊലീസ് അറിയിച്ചു. റോഡ് സുരക്ഷ ഉറപ്പാക്കുന്നതിനും പ്രായപൂര്‍ത്തിയാകാത്തവര്‍ വാഹനമോടിക്കുന്ന പ്രവണത തടയുന്നതിനുമുള്ള നടപടികളുടെ ഭാഗമായാണ് പരിശോധന ശക്തമാക്കിയത്

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

അപകടത്തിൽ പരിക്കേറ്റ യുവതിക്ക് തുണയായി പൊലീസ്; നഷ്ടപ്പെട്ട പാദസരവും കണ്ടെത്തി നൽകി
അപൂര്‍വ്വമായൊരു യാത്രയയപ്പ്, സ്ഥലംമാറിപ്പോയ ഏഴുമാസം ഗർഭിണിയായ വനിതാ പൊലീസുകാരിക്ക് പൂച്ചാക്കൽ സ്റ്റേഷനിൽ വളകാപ്പ് ചടങ്ങ്